2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തകര്‍പ്പന്‍ വിജയം. സ്വന്തം മൈതാനമായ ആസ്‌റ്റെക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 2-0ന് കീഴടക്കിയാണ് ഗ്രൂപ്പ് എയില്‍ മെക്‌സിക്കോ വിജയത്തോടെ തുടക്കം കുറിച്ചത്.
2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തകര്‍പ്പന്‍ വിജയം. സ്വന്തം മൈതാനമായ ആസ്‌റ്റെക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 2-0ന് കീഴടക്കിയാണ് ഗ്രൂപ്പ് എയില്‍ മെക്‌സിക്കോ വിജയത്തോടെ തുടക്കം കുറിച്ചത്.
ടൂര്‍ണമെന്റ് ആതിഥേയര്‍ കൂടിയായ മെക്‌സിക്കോ മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തി. ഒമ്പതാം മിനിട്ടില്‍ തന്നെ മെക്‌സിക്കോ ലീഡെടുത്തു. സൗത്ത് ആഫ്രിക്കയുടെ ഡിഫന്‍സ് മറികടന്ന് എറിക് ലിറയുടെ പാസില്‍ ജൂലിയന്‍ ക്വിനോനസാണ് മെക്‌സിക്കോയ്ക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. 2006ന് ശേഷം ഒരു ലോകകപ്പ് ഉദ്ഘാടന മത്സരത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്.
Your @MichelobUltra Superior Player of the Match is Julián Quiñones. 👑
#FIFAWorldCup #SuperiorPOTM pic.twitter.com/Cc7ZsOdUJK
— FIFA World Cup (@FIFAWorldCup) June 11, 2026
Quiñones scores. #FIFAFanFestival Mexico erupts 🇲🇽#FIFAWorldCup pic.twitter.com/Xt4ePzxUHO
— FIFA World Cup (@FIFAWorldCup) June 12, 2026
ഗോള്‍ വഴങ്ങിയതിന് ശേഷം തിരിച്ചുവരാന്‍ സൗത്ത് ആഫ്രിക്ക ശ്രമിച്ചെങ്കിലും ആക്രമണങ്ങളെ തകര്‍ക്കാന്‍ മെക്‌സിക്കോ ഡിഫന്‍സിന് സാധിച്ചു. മെക്‌സിക്കോയ്ക്ക് വേണ്ടി റൗള്‍ ജിമിനെസും ബ്രിയാന്‍ ഗുട്ടിയെറസും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും സൗത്ത് ആഫ്രിക്കന്‍ ഗോള്‍ കീപ്പര്‍ മികച്ച സേവിലൂടെ ടീമിനെ കളത്തില്‍ നിലനിര്‍ത്തി.
ആദ്യ പകുതിക്ക് ശേഷം സൗത്ത് ആഫ്രിക്ക വീണ്ടും തിരിച്ചടി നേരിട്ടു. 67ാം മിനിറ്റില്‍ റോബര്‍ട്ടോ അല്‍വറാഡോയുടെ ക്രോസില്‍ ജിമിനെസ് ഹെഡറിലൂടെ രണ്ടാം ഗോള്‍ നേടി മെക്‌സിക്കോയുടെ ജയം ഉറപ്പിച്ചു.
മത്സരത്തിന്റെ അവസാന നിമിഷം മെക്‌സിക്കോയുടെ സെസാര്‍ മോണ്ടെസിനെ റഫറി ചുവപ്പുകാര്‍ഡ് കാട്ടി പുറത്താക്കിയിരുന്നു. രണ്ട് ഗോളും രണ്ട് ചുവപ്പുകാര്‍ഡും വഴങ്ങിയാണ് സൗത്ത് ആഫ്രിക്ക മടങ്ങിയത്.
ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ സൗത്ത് കൊറിയയും ചെക്ക് റിപ്പബ്ലിക്കും തമ്മില്‍ നടക്കും. എസ്റ്റാഡിയോ സ്‌റ്റേഡിയമാണ് വേദി.
Content Highlight: Mexican Player julian quiñones In Great Record Achievement In FIFA World Cup