കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ക്യാമറയോടുള്ള താല്‍പ്പര്യം വ്യക്തമാക്കുന്ന ചിത്രങ്ങളുമായി നടന്‍ മനോജ് കെ.ജയന്‍. ഇന്‍സ്റ്റഗ്രാമില്‍ മനോജ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മമ്മൂക്ക തന്നെയാണ് എടുത്തതെന്ന കുറിപ്പോടെയാണ് മനോജ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താരസംഘടനയായ അമ്മയുടെ ഒരു പരിപാടിയുമായി ബന്ധപ്പട്ട് ദുബായില്‍ വെച്ച് നടന്ന റിഹേഴ്‌സല്‍ ക്യാംപിനിടെ എടുത്തവയായിരുന്നു ചിത്രങ്ങള്‍.
Content Highlights: Mammotty Taking Pictures Manoj K Jayan Instagram
