കൊച്ചുമകള്‍ മറിയത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. മാലാഖയെന്നാണ് മമ്മൂട്ടി മറിയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കൊച്ചുമകളോടൊപ്പമുള്ള ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്.

‘എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു,’ എന്ന ക്യാപ്ഷനോടെയാണ് മറിയത്തിനൊപ്പമുള്ള ചിത്രം മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മിനിട്ടുകള്‍ക്കകം ആയിരക്കണക്കിനാളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുള്ളത്. വിവിധ മൂവി ഗ്രൂപ്പുകളിലും ചിത്രം വൈറലാണ്. കഴിഞ്ഞ വര്‍ഷവും മമ്മൂട്ടി മറിയത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് പങ്കുവെച്ച ചിത്രം വൈറലായിരുന്നു.

നേരത്തെ മകളുടെ പിറന്നാളിന് മനോഹരമായ കുറിപ്പുമായി ദുല്‍ഖറും രംഗത്തെത്തിയിരുന്നു. മറിയം അഞ്ചാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. മകളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും പരാമര്‍ശിച്ചാണ് ദുല്‍ഖര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരുന്നത്.

മറിയത്തിന് മനോഹരമായ ജന്മദിന ആശംസകളുമായി നസ്രിയയും കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയം അമീറയുടെ കുട്ടിക്കാല ഫോട്ടോ ഷെയര്‍ ചെയ്താണ് നസ്രിയയുടെ ആശംസ. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എങ്ങോട്ട് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വാചകത്തോടെയാണ് നസ്രിയയുടെ കുറിപ്പ്.

CONTENT HIGHLIGHTS: Mammootty wishes his granddaughter Mariam a happy birthday