കൊച്ചി: സിനിമയില്‍ ഇത്രയും കാലം യാതൊരു മടുപ്പുമില്ലാതെ തുടരാന്‍ തന്നെ പ്രേരിപ്പിച്ച കാര്യത്തെപ്പറ്റി തുറന്നു പറയുകയാണ് മമ്മൂട്ടി. ഫിഷ് റോക്ക് മീഡിയയ്ക്ക് 2020 ല്‍ നല്‍കിയ മമ്മൂക്കയുടെ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ രസകരമായ മറുപടി. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

യാതൊരു മടിയുമില്ലാതെ സിനിമയോടുള്ള ഒരു ഫയര്‍ എങ്ങനെയാണ് ഇത്രയും കാലം കഴിഞ്ഞിട്ടും കൊണ്ടു നടക്കാന്‍ കഴിയുന്നതെന്നായിരുന്നു അവതാരകന്റെ ചോദ്യം. വേറൊന്നുമില്ല. ആര്‍ത്തിയായിരുന്നു എന്നായിരുന്നു മ്മൂട്ടിയുടെ മറുപടി.

‘ആര്‍ത്തി. കാശിനോടല്ല. അതൊരു അടങ്ങാത്ത ആര്‍ത്തിയാണ്. ഞാനിത്രയും കഥകള്‍ കേള്‍ക്കുന്നതും ഇത്രയും സിനിമകളുടെ എണ്ണം കൂടുന്നതുമൊക്കെ അഭിനയത്തോടുള്ള ആര്‍ത്തിയും ആഗ്രഹവും കൊണ്ടാണ്. അങ്ങനൊരെണ്ണം ചെയ്യണം, ഇങ്ങനെയൊക്കെ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹമാണത്,’ മമ്മൂട്ടി പറഞ്ഞു.

സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ യാതൊരുവിധ മുന്‍വിധികളോടെയുമല്ല ഇരിക്കുന്നതെന്നും മമ്മൂക്ക പറഞ്ഞു. ചിത്രം നൂറു ദിവസം ഓടുമെന്നോ ഹിറ്റാകുമെന്നോ പറയാനുള്ള യാതൊരു കഴിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഥ നമുക്ക് ഇഷ്ടമായി. അതിനപ്പുറത്തേക്ക് ഇല്ല. ബാക്കിയുള്ളവര്‍ക്ക് ഇഷ്ടപ്പെടുകയോ ഇല്ലയോ എന്ന് നമ്മള്‍ ആലോചിച്ചാല്‍ ഒരു പടവും നമുക്ക് ചെയ്യാന്‍ കഴിയില്ല,’ മമ്മൂക്ക പറഞ്ഞു.

ഇത്രയും വര്‍ഷത്തെ അനുഭവ പരിചയത്തില്‍ നിന്ന് ഒരു ചിത്രം സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിനും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

‘അങ്ങനെ നിര്‍ബന്ധമൊന്നുമില്ല. അങ്ങനൈാരു ആഗ്രഹം എനിക്കുണ്ടായിരുന്നു. പത്തിരുപത് കൊല്ലം മുമ്പ്. പിന്നെ ഞാന്‍ വേണ്ടെന്ന് വെച്ചു. കാരണം നല്ല സംവിധായകരുണ്ട് ഇവിടെ. നമുക്ക് കാലത്തേ പോയി നിന്നുകൊടുത്താല്‍ പോരെ’, മമ്മൂട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mammootty Opens About Acting Life