ദേശീയ കരസേനാ ദിനത്തില്‍ സൈനികര്‍ക്ക് ആശംസകളുമായി മമ്മൂട്ടി. രാജ്യം 74ാമത് കരസേനാ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് മമ്മൂട്ടി ആശംസകളുമായി രംഗത്തെത്തിയത്.
‘ധീരന്മാരായ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ കരസേനാ ദിനത്തില്‍ ബിഗ് സല്യൂട്ട്. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിലുള്ള അവരുടെ വീര്യത്തിലും ധീരതയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ജയ് ഹിന്ദ്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മോഹന്‍ലാലും സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ‘നമ്മുടെ രാജ്യത്തിന്റെ ആദ്യ പ്രതിരോധ നിരയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ദേശസ്നേഹത്തെയും വീര്യത്തെയും അഭിവാദ്യം ചെയ്യുന്നു. സൈനിക ദിനാശംസകള്‍ ! ജയ് ഹിന്ദ്!,’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എല്ലാ വര്‍ഷവും ജനുവരി 15നാണ് ഇന്ത്യ ദേശീയ കരസേനാ ദിനം ആഘോഷിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ആദ്യ മേധാവിയായി ഫീല്‍ഡ് മാര്‍ഷല്‍ കോദണ്ഡേര മടപ്പ കരിയപ്പ ചുമതലയേറ്റ ദിവസത്തെ അനുസ്മരിച്ചാണ് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്.
എല്ലാ വര്‍ഷവും, ഡല്‍ഹി കന്റോണ്‍മെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ സൈനിക പരേഡും മറ്റ് നിരവധി കരസേന ആയോധന പ്രദര്‍ശനങ്ങളും നടത്തിക്കൊണ്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. 74-ാമത് ദേശീയ കരസേനാ ദിനമാണ് ഈ വര്‍ഷം ആചരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് കരസേനാ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ എത്തിയത്.
Big salute to our courageous soldiers & their families on the Indian Army Day.We are proud of their valour and gallantry in protecting the nation. Jai Hind #ArmyDay #IndianArmyDay2022 pic.twitter.com/lTYtA0Hmxf
— Mammootty (@mammukka) January 15, 2022
ഭീഷ്മപര്‍വമാണ് മമ്മൂട്ടിയുടെയതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സി.ബി.ഐ അഞ്ചാം ഭാഗത്തിലാണ് അദ്ദേഹം നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന പുഴുവാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം.
അതേസമയം മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ബ്രോ ഡാഡിയും പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: mammootty and mohanlal wishes army day
