ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയ നടിയാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച മമിതക്ക് ബ്രേക്ക്ത്രൂവായത് സൂപ്പര്‍ ശരണ്യയിലെ സോന എന്ന കഥാപാത്രമാണ്. ഗിരീഷ് എ.ഡിക്കൊപ്പം രണ്ടാമത് ഒന്നിച്ച പ്രേമലു മമിതക്ക് സൗത്ത് ഇന്ത്യ മുഴുവന്‍ റീച്ച് സമ്മാനിച്ചു. ഇന്ന് തമിഴിലെ തിരക്കുള്ള താരങ്ങളിലൊരാളായി മമിത മാറിയിരിക്കുകയാണ്.
വിജയ്‌ക്കൊപ്പം ജന നായകനില്‍ ശക്തമായ വേഷം കൈകാര്യം ചെയ്ത മമിത ഡ്യൂഡിലൂടെ തമിഴ്‌നാട്ടില്‍ വലിയ തംരംഗം സൃഷ്ടിച്ചു. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ സൂര്യയുടെ നായികയായി വേഷമിടുന്നതും മമിതയാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
സഞ്ജയ് വിശ്വനാഥ് എന്ന ബിസിനസ്മാനായി സൂര്യ വേഷമിടുമ്പോള്‍ മാഡി എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിക്കുന്നത്. 20കാരിക്ക് 40കാരനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ കഥ. എന്നാല്‍ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മമിതക്ക് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ടീസറിലെ ഏറ്റവും വലിയ നെഗറ്റീവ് മമിതയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
ടീസറിലെ പല രംഗങ്ങളിലും മമിത കാണിക്കുന്ന ക്യൂട്ട്‌നെസിനെയും വിമര്‍ശിക്കുന്നുണ്ട്. ക്യൂട്ട്‌നെസ്സ് എന്ന പേരില്‍ മമിത കാണിക്കുന്നത് കോമാളിത്തരം പോലെയാണെന്നും മാഡി എന്ന കഥാപാത്രം ടീസറുമായി ഒട്ടും ചേരുന്നില്ലെന്നുമാണ് ചില പോസ്റ്റുകള്‍. അഭിനയമെല്ലാം ക്രിഞ്ചാണെന്നും ഈ പോക്കാണെങ്കില്‍ അധികം വൈകാതെ ഫീല്‍ഡ് ഔട്ടാകുമെന്നുമാണ് ചിലര്‍ പങ്കുവെച്ച കമന്റുകള്‍.
എന്നാല്‍ മമിതയെ അനുകൂലിച്ചും കമന്റുകളും പോസ്റ്റുകളുമുണ്ട്. ഡ്യൂഡ് എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയ സമയത്ത് മമിതയുടെ പെര്‍ഫോമന്‍സിനെക്കുറിച്ച് ട്രോളുകളുണ്ടായിരുന്നെന്നും എന്നാല്‍ സിനിമ റിലീസായ ശേഷം അതെല്ലാം തിരുത്തിപ്പറയിപ്പിച്ചെന്നുമാണ് ചില പോസ്റ്റുകള്‍. വെറും ടീസര്‍ മാത്രം കണ്ടിട്ട് സിനിമയെ വിലയിരുത്താനാകില്ലെന്നും റിലീസായ ശേഷം പെര്‍ഫോമന്‍സ് മോശമായാല്‍ മാത്രം ട്രോളിയാല്‍ പോരെയെന്നും ചോദ്യങ്ങളുണ്ട്.
സൂര്യയുടെ ഫാന്‍ബോയ് എന്ന് അവകാശപ്പെടുന്ന വെങ്കി അട്‌ലൂരി തന്റെ ഇഷ്ടനടനെ മാക്‌സിമം സ്റ്റൈലിഷായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരും നെറ്റി ചുളിക്കാന്‍ സാധ്യതയുള്ള 20കാരിയുടെയും 40കാരന്റെയും പ്രണയം വൃത്തിക്ക് ചിത്രീകരിക്കുക എന്നതാണ് വെങ്കിയുടെ ഏറ്റവും വലിയ വെല്ലുവിളി. ഇത് മറികടക്കാനായാല്‍ ഏറെക്കാലമായി ഹിറ്റില്ലാതിരിക്കുന്ന സൂര്യക്ക് തിരിച്ചുവരവാകും വിശ്വനാഥ് ആന്‍ഡ് സണ്‍സെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി ഒരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഈ വര്‍ഷം സൂര്യയുടെ രണ്ടാമത്തെ ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സൂര്യക്കും മമിതക്കും പുറമെ രാധിക ശരത്കുമാര്‍, രവീണ ടണ്ടന്‍, സുനില്‍ റെഡ്ഡി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
Content Highlight: Mamitha Baiju getting criticisms after the teaser of Viswanath and Sons