കൊച്ചി: കലാപ്രവര്‍ത്തനങ്ങള്‍ക്കായി നടി റിമ കല്ലിങ്കല്‍ ആരംഭിച്ച മാമാങ്കം ഡാന്‍സ് കമ്പനി അടച്ചുപൂട്ടുന്നു. കൊവിഡ് പ്രതിസന്ധികള്‍ സ്ഥാപനത്തെയും ബാധിച്ചതാണ് പൂര്‍ണ്ണമായി അടച്ചിടാന്‍ കാരണമെന്ന് റിമ പറഞ്ഞു.

പ്രവര്‍ത്തനമാരംഭിച്ച് ആറുവര്‍ഷം പിന്നിടുമ്പോഴാണ് മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞത്.

മാമാങ്കം സ്റ്റുഡിയോ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാലും ഡാന്‍സ് കമ്പനിയുടെ പ്രവര്‍ത്തനം തുടരുമെന്നും റിമ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു റിമ ഇക്കാര്യം അറിയിച്ചത്.

Content Highlights: Mamangam Shutting Down Says Rima Kallingal