എഡിറ്റര്‍
എഡിറ്റര്‍
അതിക്രമങ്ങള്‍ക്ക് നേരെ സ്ത്രീയും പുരുഷനും ഒന്നിച്ച് പ്രതികരിക്കണം: മല്ലിക സാരാഭായ്
എഡിറ്റര്‍
Saturday 9th March 2013 11:02pm

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീയും പുരുഷനും ഒരുമിച്ച് പ്രതികരിക്കണമെന്ന് പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ് പറഞ്ഞു.

Ads By Google

സാര്‍വദേശീയ വനിതാദിനത്തോടനുബന്ധിച്ച് കോഴിക്കോട് നളന്ദ ഓഡിറ്റോയിത്തില്‍ നട്‌ന പെണ്‍വെട്ടയ്‌ക്കെതിരെ സ്ത്രീ- പുരുഷ ജനാധിപത്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും രണ്ട് തരത്തില്‍ വളര്‍ത്തുന്ന രക്ഷിതാക്കളുടെ മനോഭാവം ശരിയല്ലെന്നും ജസ്റ്റിസ് വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ട് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

ലോകത്ത് വര്‍ഷം തോറും ഒരു മില്ല്യന്‍ സ്ത്രീകളോളം ശാരിരികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകളുടെ വസ്ത്രം മാറുമ്പോഴും ഐറ്റം ഡാന്‍സ് കളിക്കുമ്പോഴും ആസ്വദിക്കുന്ന പുരുഷന്‍മാരും തെറ്റുകാരാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ പുരുഷന്‍മാര്‍ തന്നെ മുന്നിട്ടിറണിയാലേ അത്തരം പ്രവണതകള്‍ തുടച്ചുമാറ്റാന്‍ കഴിയൂവെന്നും അവര്‍ പറഞ്ഞു.

രണ്ട് മാസം പോലും പ്രായമായ കുട്ടിയെപ്പോലും പീഡിപ്പിക്കുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദിക്കാതെ കൈകെട്ടി നോക്കി നില്‍ക്കുന്ന പുരുഷന്മാരുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമൂഹത്തോട് മറുപടി പറയണമെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു.

മാനസിക രോഗികളാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നാണ് മന്ത്രി മുനീര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍
ഇത്തരം രോഗികളെ അധികാരത്തില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ട്.

സമൂഹത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ ഉദാഹരണമാണ് ജസ്റ്റിസ് ബസന്തെന്നും ഓരോ മനുഷ്യന്റെ ഇടയിലും ഓരോ ബസന്തുമാര്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയെ നടുക്കിയ സൂര്യനെല്ലി സംഭവത്തിന് ശേഷം മനോഭാവം എന്ന വാക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പുരുഷനോടൊപ്പം സ്ത്രീയുടെ മനോഭാവത്തിനും മാറ്റം വരണം.

സ്വന്തം മകളെ മടിയിലിരുത്തി ലാളിക്കാന്‍ കഴിയാത്ത അച്ഛന്‍മാരുടെ നിസ്സഹായതയിലേക്ക് ലോകം വഴിമാറിയിരക്കുന്നു. മകളെ മടിയിലിരുത്തുന്ന അച്ഛന്റെ നേര്‍ക്ക് ഇന്ന് അമ്മയുടെ ഒളിഞ്ഞുനോട്ടമുണ്ടെന്നും മകളെ നഷ്ടപ്പെടുന്ന അച്ഛന്റെ കാലമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി വധത്തെ തുടര്‍ന്ന് സി.പി.ഐ.എം വിട്ടവരുടെ കൂട്ടായ്മയായ ജനാധിപത്യവേദിയാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisement