പ്രശസ്ത ഛായാഗ്രാഹകന്‍ രാജീവ് രവി സംവിധാനരംഗത്തേക്ക്. അന്നയും റസൂലും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. []
സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനമാണ് അന്നയും രസൂലും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. ട്രാഫിക്കിലൂടെ ഏറെ ശ്രദ്ധനേടിയ നമിത പ്രമോദാണ് നായിക. ഇവര്‍ക്ക് പുറമേ നാടകരംഗത്ത് നിന്നുള്ള ചില കലാകാരന്മാരും ചിത്രത്തിലുണ്ട്.
ഡി കട്ട് സിനിമയുടെ ബാനറില്‍ വിനോദ് വിജയനും സെവന്‍ ആര്‍ട്‌സ് മോഹനുമാണ് ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മധുനീലകണ്ഠനാണ് ഛായാഗ്രഹണം.
മലയാളത്തില്‍ രസികന്‍, ക്ലാസ്‌മേറ്റ്‌സ്, ഇവന്‍ മേഘരൂപന്‍, ഹിന്ദിയില്‍ ചാന്ദ്‌നി ബാര്‍, ദേവ് ഡി, മുംബൈ കട്ടിങ്, ഗ്യാങ്‌സ് ഓഫ് വസെയ്പൂര്‍ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ക്യാമറ കൈകാര്യം ചെയ്തത് രാജീവ് രവിയായിരുന്നു.
