കല്‍പ്പറ്റ: മലപ്പുറം പുത്തനത്താണി സ്വദിശിയും അധ്യാപകനുമായ ലുഖ്മാന്‍ (34) എന്നയാളെ കാണാനില്ലെന്ന് പരാതി. ഇന്നലെ (8/6/19 ) മുതലാണ് പുത്തനത്താണിയില്‍ നിന്നും ലുഖ്മാനെ കാണാതായതെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫായിരുന്നെന്നും സഹോദരന്‍ മുര്‍ഷിദ് ടി.പി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും കണ്ടുകിട്ടുന്നവര്‍ 9497407043, 9633331171 എന്ന നമ്പറില്‍ അറിയിക്കണമെന്നും മുര്‍ഷിദ് പറഞ്ഞു.

മാതൃഭൂമി  തിരൂര്‍ ലേഖകനായിരുന്ന ലുഖ്മാന്‍ കല്‍പ്പറ്റ ഗവ.കോളേജ് ജേര്‍ണലിസം അധ്യാപകനാണ്.

ഫേസ്ബുക്ക് കുറിപ്പ്

ഇന്നലെ (08/06/19) രാവിലെ കോളജിലേക്ക് എന്ന് പറഞ്ഞ് സാധാരണ പോലെ ഇറങ്ങിയ എന്റെ സഹോദരന്‍ ലുക്മാന്‍ നെ കുറിച്ച് ഇതുവരെ വിവരം ഇല്ല, മൊബൈല്‍ ഓഫ് ആണ്, അറിയിക്കാതെ പുറത്ത് പോകുന്ന ആള്‍ അല്ല. എവിടെ ആണെന്നോ എന്താണെന്നോ വിവരം ഇല്ല.
കല്പറ്റ ഗവണ്മെന്റ് കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ആണ്, പുത്തനത്താണി ഗൈഡ് കോളജിലും വര്‍ക് ചെയ്യുന്നുണ്ട്.
എന്തെങ്കിലും വിവരങ്ങള്‍ കിട്ടുന്നവര്‍ താഴെ ഉള്ള നമ്പര്‍, കല്പകഞ്ചേരി പോലിസ് സ്റ്റേഷനില്‍ ബന്ധപ്പെടുക..

മാക്‌സിമം ഷെയര് ചെയ്യുക…

ലുഖ്മാന്‍ ടി പി
താഴത്തെ പീടിയാക്കല്‍ ഹൗസ്
വളവന്നൂര്‍ പി ഒ
മലപ്പുറം -676551
കേരള