സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘കണ്ടിട്ടുണ്ട്’ എന്ന് ഷോര്‍ട്ട് ഫിലിംമിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍കത്തകര്‍.
ചിത്രത്തിന്റ സൗണ്ട് മിക്‌സിംഗും ഫോളി സൗണ്ടുകള്‍ നല്‍കുന്നതും ഡബ്ബിംഗ് തുടങ്ങിയവയാണ് മേക്കിംഗ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈക്‌സോറസ് സ്റ്റുഡിയോയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയും വിജയകുമാറും ചേര്‍ന്നാണ് ഷോര്‍ട്ട് ഫിലിമിന്റെ സൗണ്ട്മിക്‌സിംഗ് നടത്തിയിട്ടുള്ളത്.
നമ്മുടെ കഥാനായകനായ പാഴുമഠത്തില്‍ നാരായണപ്പണിക്കര്‍ കേശവപ്പണിക്കരേയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
Content highlight: Making Video of Kandittund
