മുംബൈ: 24 മണിക്കൂറിനിടെ 1230 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 23,000 കടന്നു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,401 ആയി. 36 പേരാണ് തിങ്കളാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 868 ആയി ഉയര്‍ന്നു.

മുംബൈയില്‍ മാത്രം 14,521 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. നഗരത്തിലെ മരണസംഖ്യ 528 ആയി. 782ല പേരാണ് തിങ്കളാഴ്ച മുംബൈയില്‍ രോഗബാധിതരായത്. 24 മണിക്കൂറില്‍ 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

സംസ്ഥാനത്ത് ഇതുവരെ 4786 പേര്‍ രോഗ മുക്തരായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക