[]കൊച്ചി: ലാഭം കിട്ടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നയളാണ് എം.എ ഗ്രൂപ്പ മേധാവി യൂസുഫലി എന്ന് സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ്. ബോള്‍ഗാട്ടി പദ്ധതിക്കായി പോര്‍ട്ട് ട്രസ്റ്റ് കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നെന്നും ലോറന്‍സ് പറഞ്ഞു. []

യൂസഫലിയല്ല, പോര്‍ട്ട് ട്രസ്റ്റാണ് തെറ്റുചെയ്തത്.  പാര്‍ട്ടി നിലപാടിന് വിരുദ്ധമായി യൂസഫലിയെ പിന്തുണച്ച വി.എസിന്റെ നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ലോറന്‍സ് പറഞ്ഞു.

യൂസുഫലിയെ അനുകൂലിച്ച് വി.എസ് പ്രസ്താവനയിറക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് പാര്‍ട്ടി ഇങ്ങനെയൊരു നിലപാടിലെത്തിയത്. ഇത് മനസ്സിലാക്കാതെയാണ് വി.എസ് പ്രതികരിച്ചത്.

തൊഴില്‍ നല്‍കുന്നതിന്റെ പേരില്‍ മറ്റ് കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ലോറന്‍സ് പറഞ്ഞു. നാലായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയാണ് ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നത് എന്ന് വി.എസ് പറഞ്ഞിരുന്നു.