16 വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി കമ്മ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കി ലിവര്‍പൂള്‍ ശനിയാഴ്ച കിങ് പവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ലിവര്‍പൂള്‍ സിറ്റിയെ പരാജയപ്പെടുത്തിയത്.
ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, മുഹമ്മദ് സലാ, ഡാര്വിന് നൂനിയാസ് എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത്.
കമ്മ്യൂണിറ്റി ഷീല്‍ഡ് വിജയത്തോടെ യു.കെയിലെ എല്ലാ ആഭ്യന്തര കിരീടങ്ങളും സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പിനായി.

ഡാര്വിന് നൂനിയാസായിരുന്നു സ്റ്റാര്‍ ഓഫ് ദി ഗെയിം. ബെന്‍ഫിക്കയില്‍ നിന്നും ലിവര്‍പൂളിലെത്തിയ താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഫൈനലില്‍ നേടിയത്.
വിജയത്തിന് ശേഷം ലിവര്‍പൂള്‍ പങ്കുവെച്ച വിജയാഘോഷത്തിന്റെ വീഡിയോ ആണ് വൈറലാവുന്നത്. ഡി.ജെ കാല്വിന് ഹാരിസിന്റെ ‘വണ്‍ കിസ് ഓള് ഇറ്റ് ടേക്സ്’ എന്ന ഹിറ്റ് ട്രാക്കിന്റെ വരികള്‍ മൂളിക്കൊണ്ടായിരുന്നു താരങ്ങള്‍ വിജയം ആഘോഷിച്ചത്.
One kiss is all it takes 😘 pic.twitter.com/UaQ7QYq185
— Liverpool FC (@LFC) July 30, 2022
കളിയുടെ ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടി ലിവര്‍പൂള്‍ ആക്രമണം തുടങ്ങിയിരുന്നു. ട്രെന്റ് അലക്സാണ്ടര്‍ അര്ണോള്ഡിലൂടെയായിരുന്നു ലിവര്‍പൂള്‍ ലീഡെടുത്തത്. എന്നാല്‍ ഇതോടെ ഉണര്‍ന്നുകളിച്ച സിറ്റി ജൂലിയന്‍ അല്‍വാരസിലൂടെ തിരിച്ചടിച്ചു.

ഡാര്വിന് നൂനിയാസ്

എന്നാല്‍ മുഹമ്മദ് സലായും നൂനിയാസും ഗോള്‍ മടക്കിയതോടെ ലിവര്‍പൂള്‍ ഒരിക്കല്‍ക്കൂടി വിജയം രുചിച്ചു.
2006ന് ശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ കമ്മ്യൂണിറ്റി ഷീല്‍ഡ് നേടുന്നത് എന്നതും വിജയത്തിന് മാറ്റുകൂട്ടുന്നു.
Content highlight: Liverpool’s Victory Celebration Goes Viral
