പാരിസ്: ബാഴ്സലോണ വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. സ്കൈ സ്പോര്‍ട്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ട് വര്‍ഷത്തേക്കാണ് പി.എസ്.ജി മെസിയുമായി കരാറിലേര്‍പ്പെടുന്നത്. 35 മില്യണ്‍ യൂറോയാണ് കരാര്‍ത്തുക.
കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റും ട്രാന്‍സ്ഫര്‍ ഗുരുവെന്ന് വിളിപ്പേരുമുള്ള ഫാബ്രീസിയോ റൊമാനോയും മെസി പി.എസ്.ജിയിലേക്ക് പോവുമെന്ന കാര്യം സൂചന നല്‍കിയിരുന്നു.
കൊറോണ മൂലമുള്ള വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്സയെ മെസിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്.
മെസി പി.എസ്.ജിയിലെക്കെത്തുമ്പോള്‍ ആക്രമണോത്സുക ഫുട്ബോളിന് പേരുകേട്ട ടീമിന്റെ മുന്നേറ്റനിര കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്.
Lionel Messi joins PSG… HERE WE GO! Total agreement completed on a two-years contract. Option to extend until June 2024. Salary around €35m net per season add ons included. 🇦🇷🇫🇷 #Messi
Messi has definitely accepted PSG contract proposal and will be in Paris in the next hours. pic.twitter.com/DiM5jNzxTA
— Fabrizio Romano (@FabrizioRomano) August 10, 2021
അതിനാല്‍ തന്നെ കറ്റാലന്മാരുടെ പടത്തലവനെ ഏതുവിധേനയും ടീമിലേക്കെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Lionel Messi has agreed to join Paris Saint-Germain on a two-year contract.
