ഉന്മാദത്തിലെ ചാക്കോച്ചൻ ഷാഹീക്ക തന്നെ ആണ്: ലിജോമോൾ ജോസ്
Malayalam Cinema
ഉന്മാദത്തിലെ ചാക്കോച്ചൻ ഷാഹീക്ക തന്നെ ആണ്: ലിജോമോൾ ജോസ്
കെ.എസ് ഷാബിന
Saturday, 1st August 2026, 6:50 pm

ഷാഹി കബീറിന്റെ തിരക്കഥയിൽ നവാഗതനായ കിരൺദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഉന്മാദം’. നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ സിനിമകൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിലെത്തിയ ഉന്മാദം, കുഞ്ചാക്കോ ബോബനിലെ നടനെ അടയാളപ്പെടുത്തുന്ന മറ്റൊരു ചിത്രമാണെന്ന് നിസംശയം പറയാം. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ഷെല്ലി എന്ന കഥാപാത്രത്തിന്റെ ഭാര്യയായ സൗമ്യയായി എത്തുന്നത് ലിജോമോൾ ജോസ് ആണ്.

കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ഷെല്ലി എന്ന കഥാപാത്രത്തിൽ എഴുത്തുകാരനായ ഷാഹി കബീറിനെ തന്നെ കാണാൻ സാധിക്കും. സിനിമ സ്വപ്നം കാണുന്ന ഒരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റെ ഷെല്ലി. യഥാർത്ഥ ജീവിതത്തിൽ ഷാഹി കബീർ ഒരു പൊലീസുകാരനായിരുന്നു എന്നും പിന്നീട് സിനിമക്കായി ആ ജോലി ഉപേക്ഷിച്ചത് ആണെന്നും ഷാഹി മുമ്പ് പറഞ്ഞിട്ടുണ്ട്. കൂടാതെ തന്റെ പൊലീസ് ജീവിതത്തിൽ താൻ അനുഭവിച്ച സംഭവങ്ങളാണ് തന്റെ സിനിമക്ക് പ്രചോദനം എന്നും ഷാഹി പറഞ്ഞിരുന്നു.

കുഞ്ചാക്കോ ബോബൻ. ഷാഹി കബീർ. Photo: Screengrab/ Youtube

ഇപ്പോൾ ഉന്മാദത്തിലെ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ഷെല്ലി എന്ന കഥാപാത്രം സിനിമയുടെ എഴുത്തുകാരനായ ഷാഹി കബീർ തന്നെ ആണെന്ന് തുറന്നു പറയുകയാണ് ലിജോമോൾ ജോസ്. ദി ഷോസ്ക്കേപ്പ് ജേണൽ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

ഷാഹി കബീറിന്റെ സിനിമകളിൽ എല്ലാം അദ്ദേഹത്തിന്റെ റിയൽ ലൈഫ് എക്സ്പീരിയൻസിൽ നിന്നുമുള്ള എലെമെന്റുകൾ ഉണ്ടാവാറുണ്ടെന്നും , എന്നാൽ ഉന്മാദത്തിൽ റിയൽ ലൈഫ് ഇൻസിഡന്റുകൾ മാത്രമല്ല സിനിമാറ്റിക് എലെമെന്റുകൾ ഉണ്ട് എന്ന് ലിജോമോൾ പറയുന്നു.

ഷാഹി കബീർ. Photo: Reddit/ IMDB

‘ഷാഹിക്കയുടെ എല്ലാ സിനിമകളിലും ഷാഹിക്കയുടെ എന്തെങ്കിലും എലെമെന്റ്സ്, അല്ലെങ്കിൽ അദ്ദേഹത്തിന്റെ റിയൽ ലൈഫ് എക്സ്പീരിയൻസ് ഉണ്ടാവാറുണ്ട്. ഉന്മാദത്തിലെ ചാക്കോച്ചൻ ചെയ്യുന്ന ഷെല്ലി എന്ന കഥാപാത്രം ഏതാണ്ട് ഷാഹിക്കയാണ് എന്ന് പറയാം. പക്ഷെ ഉന്മാദം എന്ന സിനിമയിൽ മൊത്തത്തിൽ റിയൽ ലൈഫ് ഇൻസിഡന്റ്സ് മാത്രം അല്ല എടുത്തിരിക്കുന്നത് , തീർച്ചയായിട്ടും അതിൽ സിനിമാറ്റിക് എലെമെന്റ്സും ഉൾപ്പെടുത്തിയിട്ടുണ്ട്’ ലിജോമോൾ പറഞ്ഞു.

റിയൽ ലൈഫ് ഇൻസിഡന്റുകൾ മാത്രമാകാതിരിക്കാൻ ആണ് സിനിമയിലെ സൂപ്പർ നാച്വറൽ എലെമെന്റുകൾ ഉൾപെടുത്തിയിരിക്കുന്നതെന്നും ലിജോമോൾ കൂട്ടിച്ചേർത്തു.

‘റിയൽ ലൈഫ് ഇൻസിഡന്റുകൾ മാത്രമാകാതിരിക്കാൻ ആഡ് ചെയ്തിരിക്കുന്ന ഒന്നാണ് സിനിമയിലെ സൂപ്പർ നാച്വറൽ എലമെന്റ്. അതും ഷാഹിക്കയുടെ റിയൽ ലൈഫ് എക്സ്പീരിയൻസ് ആണ് എന്നല്ല. ഞാൻ അവതരിപ്പിച്ച സൗമ്യ എന്നെ കഥാപാത്രവും ആണെങ്കിലും ഷാഹി ഇക്കയുടെ വളരെ അടുത്ത അറിയുന്ന വ്യക്തികളുടെ സ്വഭാവരീതി ഉള്ളതാണ്’ ലിജോമോൾ പറയുന്നു.

Content Highlight: Lijomol Jose says  Kunchacko Boban’s character in Unmadham is based on Shahi Kabeer

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.