വെസ്റ്റ് ഇന്‍ഡീസിന്റെ അയര്‍ലന്‍ഡ് പര്യടനത്തിലെ അവസാന ടി-20 വിജയിച്ച് പരമ്പര സ്വന്തമാക്കി സന്ദര്‍ശകര്‍. ബ്രെഡി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 62 റണ്‍സിന്റെ മികച്ച വിജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഉപേക്ഷിക്കപ്പെട്ടതോടെ സീരീസ് ഡിസൈഡറായി മാറിയ മത്സരം വിജയിച്ചതോടെയാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പര സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 257 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.