ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്.

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം. പ്രീ സെയില്‍ കൊണ്ട് ചിത്രം വന്‍ നേട്ടമാണ് ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോഴിത തമിഴിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷന്‍ ലിയോ സ്വന്തമാക്കും എന്ന തരത്തിലുള്ള പ്രീ സെയില്‍ കണക്കുകളാണ് പുറത്തുവരുന്നത്.

ചിത്രം ആദ്യ ദിനം തന്നെ നൂറു കോടിക്ക് മുകളില്‍ കളക്ഷനായി സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെ ആണെങ്കില്‍ ലിയോ മറികടക്കുക രജിനി-ശങ്കര്‍ ചിത്രം 2.0 യെ ആകും.

2.0 94 കോടി രൂപയാണ് ആദ്യ ദിനം നേടിയിട്ടുള്ളത്. ലിയോ പ്രീ സെയില്‍ ഇതിനോടകം തന്നെ 80 കോടി പിന്നിട്ടുക്കഴിഞ്ഞു. അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Leo get biggest opening day in  tamil cinema