'സാമജവന' ചെയ്തപ്പോള്‍ സുരേഷ് വിളിച്ച് അഭിനന്ദിച്ചു : ജയറാം
Malayalam Cinema
'സാമജവന' ചെയ്തപ്പോള്‍ സുരേഷ് വിളിച്ച് അഭിനന്ദിച്ചു : ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th October 2023, 10:30 pm

അലു വൈകുണ്ഠപുരം എന്ന ചിത്രത്തിലെ ‘ സാമ ജവന’ പാട്ട് ഈയിടെ സുരേഷ് ഗോപി ഒരു വേദിയില്‍ പാടുകയും അതിനെ അനുകരിച്ച് നടന്‍ ജയറാം ഇറക്കിയ ഒരു വീഡിയോ വലിയ രീതിയില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതാദ്യമായല്ല ജയറാം ഒരാളെ അനുകരിച്ച് കൈയടി വാങ്ങുന്നത്.

സോഷ്യല്‍ മീഡിയ ആകെ ഏറ്റെടുത്ത പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ജയറാം.
‘ഞാന്‍ ഫോണ്‍ വിളിച്ചിട്ട് ചെയ്തത് കൂടി പോയോ എന്ന് ചോദിച്ചപ്പോള്‍ സുരേഷ് പറഞ്ഞു, ഒന്നുമില്ല വളരെ നന്നായിട്ടുണ്ടെന്നാണ്,’ ജയറാം പറയുന്നു.


റിലീസിനൊരുങ്ങുന്ന ഗോസ്റ്റ് എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം.

‘ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ കണ്ണനായിരുന്നു എന്നോട് ചോദിച്ചത് സുരേഷ് അങ്കിളിള്‍ പുതിയ പാട്ടു പാടുന്ന വീഡിയോ കണ്ടിരുന്നോ എന്ന്. ഉടനെ തന്നെ ഞാന്‍ അതെടുത്തു കണ്ടു. കണ്ടപ്പോള്‍ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമായി. ഞാന്‍ അപ്പോള്‍ തന്നെ സുരേഷിനെ വിളിച്ച് അഭിനന്ദിച്ചു.

ഫോണ്‍ വെച്ച ശേഷമാണ് അതില്‍ തമാശയായി എന്തെങ്കിലും ചെയ്താലോ എന്ന് എനിക്ക് തോന്നിയത് . ഞാന്‍ സുരേഷിനോട് അപ്പോള്‍ തന്നെ അനുവാദം വാങ്ങി. ഇതൊന്ന് റീക്രീയേറ്റ് ചെയ്‌തോട്ടെ എന്ന് സുരേഷിനോട് ചോദിച്ചപ്പോള്‍ നീയിത് ചെയ്യണം എന്നാണ് അവന്‍ പറഞ്ഞത്.

അതൊക്കെ ഒരു സന്തോഷമല്ലേ എന്ന് സുരേഷ് പറഞ്ഞു. ഞാന്‍ ഇത്രയും കാണിക്കുമെന്ന് സുരേഷ് കരുതിയിട്ടുണ്ടാവില്ല.

പിന്നെ ഞാന്‍ ഫോണ്‍ വിളിച്ചിട്ട് ചെയ്തത് കൂടി പോയോ എന്ന് ചോദിച്ചപ്പോള്‍ സുരേഷ് പറഞ്ഞു ഒന്നുമില്ല വളരെ നന്നായിട്ടുണ്ടെന്നായിരുന്നു.

അതാണ് ഒരു സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റ്, സൗഹൃദം എന്ന് പറഞ്ഞാല്‍ അതാണ്. പിന്നീട് സുരേഷിന്റെ മകന്‍ ഗോകുലൊക്കെ എന്നെ വിളിച്ച് ഒരുപാട് അഭിനന്ദിച്ചു.

മിമിക്രി ജീവിതം എന്നും എന്റെ കൂടെ തന്നെയുണ്ട്. അത് ഞാന്‍ മിസ്സ് ചെയ്യാറെയില്ല. അതില്‍ നിന്ന് കരിയര്‍ തുടങ്ങിയ ആളല്ലേ ഞാന്‍,’ ജയറാം പറഞ്ഞു.

Content Highlight: Jayaram Talk About Viral Samajavana  Song Of Suresh Gopi