ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ ഒക്ടോബര്‍ 19നാണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് വലിയ ഹൈപ്പില്‍ എത്തുന്ന സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

ഇപ്പോഴിതാ ലിയോയുടെ ആദ്യ ദിനം തമിഴ് സിനിമയില്‍ ചരിത്രമാകും എന്നതിന്റെ സൂചനകളാണ് പുറത്തുവാരുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ ഒരാഴ്ചയോളം സമയം ബാക്കി നില്‍ക്കെ പല റെക്കോഡുകളും ഇതിനോടകം ലിയോ മറികടന്നുക്കഴിഞ്ഞു.

കേരളത്തില്‍ ഉള്‍പ്പടെ ഒരു സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും കൂടുതല്‍ സ്‌ക്രീനിലാണ് ചിത്രം റിലീസ് ചെയ്യുക. 650ഓളം സ്‌ക്രീനില്‍ കേരളത്തില്‍ ചിത്രം ഉണ്ടാകുമെന്നാണ് സൂചന. അമേരിക്കയില്‍ ഇതിനോടകം തന്നെ ലിയോ പ്രീ ബിസിനസില്‍ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ഇന്ത്യന്‍ സിനിമകളുടെയും ആദ്യ ദിന കളക്ഷന്‍ ഭേദിച്ചുകഴിഞ്ഞു.

ഗള്‍ഫ് മാര്‍ക്കറ്റുകളിലും, യു.കെയിലും ഇത് തന്നെയാണ് സ്ഥിതി. നിലവില്‍ സിനിമയുടെ ബൂക്കിങ് ഇന്ത്യയില്‍ മുഴുവനായി ആരംഭിച്ചിട്ടില്ല എന്നിരുന്നാല്‍ പോലും ബുക്കിങ്ങ് ആരംഭിച്ച ചില തിയേറ്ററുകളിലെ ഷോകളുടെ മുഴുവന്‍ ടിക്കറ്റും വിറ്റ് പോകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

മലേഷ്യ പോലെ തമിഴ് സിനിമയുടെ പരമ്പരാഗത മാര്‍ക്കറ്റിലും ലിയോയുടെ ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്റ് ആണ്. പ്രീ ബിസിനസ് പ്രീഡിക്ഷന്‍ വെച്ച് സിനിമ ആദ്യ ദിനം 100 കോടിയിലധികം രൂപ കളക്ഷനായി നേടും എന്നാണ് സിനിമാ ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്.

ദളപതി വിജയിയോടൊപ്പം വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ് എന്നിവരാണ്.

Content Highlight: Leo breaked all the records of indian movies before the one week of release