വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ലെന. തന്റെ പ്രണയകാലത്ത് ഉണ്ടായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് ലെനയിപ്പോള്‍.

‘വീട്ടില്‍ ലാന്റ്‌ഫോണുമാത്രം ഉണ്ടായിരുന്ന കാലത്തെ പ്രണയത്തെക്കുറിച്ചാണ് ലെന പറയുന്നത്. അച്ഛനും അമ്മയും കിടക്കുന്ന റൂമിനും താനും അനിയത്തിയും കിടക്കുന്ന റൂമിനും ഇടയ്ക്കാണ് ലാന്റ്‌ഫോണ്‍ വെക്കുന്നത്. അച്ഛനും അമ്മയും ഉറങ്ങിക്കഴിയുമ്പോള്‍ ഫോണും കേബിളുമെല്ലാം എടുത്ത് താന്‍ കിടക്കുന്ന മുറിയിലേക്ക് കൊണ്ടുവന്ന് അവിടെ വെച്ചാണ് പിന്നെ സംസാരിക്കാറുള്ളത്. വാതില്‍ അടച്ച് പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്, അന്ന് സംസാരിച്ച അയാളാണ് ഇപ്പോള്‍ എന്റെ ഭര്‍ത്താവ്,’ ലെന പറയുന്നു.

തന്റെ അനിയത്തി ഇതെല്ലാം കാണാറുള്ളത് കൊണ്ട് വളരെ ചെറുപ്പത്തിലേ അവളും പ്രണയിക്കാനുള്ള തന്ത്രങ്ങളെല്ലാം പഠിച്ചതായും എന്നാല്‍ പലപ്പോഴും താന്‍ പ്രണയിക്കുമ്പോള്‍ അനിയത്തി ഉറക്കം നടിച്ച് കിടക്കാറാണ് പതിവെന്നും ലെന പറയുന്നു.

സിനിമയില്‍ വന്നതിന് ശേഷം രാത്രിയില്‍ ചിലര്‍ ഫോണില്‍ വിളിക്കുന്നത് വളരെ മോശം അനുഭവം ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യവും ലെന പറയുന്നുണ്ട്.

രാത്രി പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് തന്റെ ഫോണിലേക്ക് നിര്‍ത്താതെ വിളിക്കുന്ന ചില ആളുകളുണ്ടെന്നും അത്തരം അനുഭവങ്ങള്‍ സ്ഥിരമായി ഉണ്ടായതിനാല്‍ രാത്രി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവെന്നുമാണ് ലെന പറയുന്നത്.

‘പലപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ്. മിസ്ഡ് കോള്‍ പോലുമല്ല, ചിലര്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കും. അത്തരം കോളുകള്‍ ഒഴിവാക്കാന്‍ വേണ്ടി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവ്,’ ലെന കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Lena says about her love story