biju-ramesh

തിരുവനന്തപുരം:  അധികാരത്തിലെത്തിയാല്‍ പൂട്ടിപ്പോയ 418 ബാറുകളും തുറന്ന് തരാമെന്ന് എല്‍.ഡി.എഫ് ഉറപ്പ് നല്‍കിയെന്ന് ബിജുരമേശ് പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്. ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ ബിജു രമേശ് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. കോടിയേരി അടക്കമുള്ള നേതാക്കളാണ് ഉറപ്പു നല്‍കിയതെന്നും വി.എസ് കൂടി ഉറപ്പുനല്‍കിയാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടാമെന്നും ബിജു രമേശ് പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരായ സുകേശനും ജേക്കബ് തോമസും സര്‍ക്കാരിനെതിരാണെന്നും ശബ്ദരേഖയില്‍ പറയുന്നു.

നാല് മന്ത്രിമാരുടെ പേര് മാധ്യമങ്ങളോട് പറയാന്‍ എസ്.പി സുകേശന്‍ ആവശ്യപ്പെട്ടെന്നും ബിജു പറയുന്നുണ്ട്. ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.