മലപ്പുറം: സംസ്ഥാനത്തെ കനത്തമഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. മലപ്പുറം ജില്ലയില്‍ കാക്കഞ്ചേരിക്കടുത്ത് പൈങ്ങോട്ടൂരില്‍ ഉരുള്‍പൊട്ടി. കിന്‍ഫ്രയുടെ പടിഞ്ഞാറ് വശം നികത്തല്‍ ഏരിയ ഭാഗത്താണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്.

ഉരുള്‍പ്പൊട്ടലില്‍ പ്രദേശത്തെ വീടുകള്‍ക്ക് വലിയതോതില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.


ALSO READ: കൊണ്ടോട്ടിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്നുമരണം


ഇന്ന് പുലര്‍ച്ചെയാണ് മലപ്പുറം ഐക്കരപ്പടിയ്ക്ക് സമീപം പൂച്ചാലില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചത്. കണ്ണനാരി അസീസ്, ഭാര്യ സുനീറ ഇവരുടെ മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്.
രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു.

അര്‍ധരാത്രി 1 മണിയോടെയായിരുന്നു സംഭവം .ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് .ഇന്നലെ രാത്രി പെയ്ത മഴയില്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.