lalit-modi-01ന്യൂദല്‍ഹി: ഐ.പി.എല്‍ സമയത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ ആതിഥ്യം സ്വീകരിച്ചെന്ന് മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

lalit-modi-02തന്റെ കൈയില്‍ നിന്ന് ആതിഥ്യം സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം രാഹുല്‍ ഗാന്ധിയും റോബേര്‍ട്ട് വദ്രയും വ്യക്തമാക്കണമെന്നും ലളിത് മോദി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം കൂടി അറിഞ്ഞിട്ടാണോ രാഹുല്‍ ഗാന്ധിയും റോബേര്‍ട്ട് വദ്രയും ആതിഥ്യം സ്വീകരിച്ചത് എന്നും മോദി ചോദിച്ചു.

lalit-modi-03രാഹുല്‍ ഗാന്ധിക്കും റോബേര്‍ട്ട് വദ്രയ്ക്കും കൂടെയുള്ള ഫോട്ടോയും ലളിത് മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഐ.പി.എല്ലിലെ മറ്റ് താരങ്ങളും ഈ ഫോട്ടോയില്‍ ഉണ്ട്. വരുണ്‍ ഗാന്ധിയുമായി ലണ്ടനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോള്‍ സോണിയാ ഗാന്ധി ഇടപെട്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായി ലളിത് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.