കുവൈറ്റ് സിറ്റി: കുവൈറ്റ് ഭരണാധികാരി അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ സബയെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ശസ്ത്രക്രിയയുടെ ഭാഗമായാണ് ശനിയാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. എന്ത് ശസ്ത്രക്രിയയാണ് നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഞായറാഴ്ച രാവിലെ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബയ്ക്കാണ് നിലവില്‍ ചില ഭരണച്ചുമതലകള്‍ താല്‍ക്കാലികമായി കൈമാറിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ കുവൈറ്റ് ഭരണാധികാരി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലെ എണ്ണ വിപണി ഇടിവും സാമ്പത്തിക നഷ്ടവും മറി കടക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ