ദുബായ്: 2021 ലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ്. കൊവിഡ് രണ്ടാം വ്യാപനത്തിന് ശേഷം തുറന്ന തിയേറ്ററുകള്‍ക്ക് ആശ്വാസമായിട്ടായിരുന്നു കുറുപ്പ് എത്തിയത്.

വര്‍ഷം അവസാനിക്കുമ്പോള്‍ ഒ.ടി.ടിയിലാണെങ്കിലും വന്‍ വിജയമായിരിക്കുകയാണ് ടൊവിനോ നായകനായ മിന്നല്‍ മുരളിയും. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് സമാനതകളില്ലാത്ത പ്രൊമോഷനുകളായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ടീം നല്‍കിയത്.

ദുബായിലെ ഐന്‍ ദുബൈ എന്ന ആകാശ വീലില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു പരിപാടിയില്‍ ടൊവിനോ പങ്കെടുക്കാന്‍ പോയതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടത്.

പരിപാടിയിലേക്ക് പോകാനിറങ്ങുന്ന ടൊവിനോ മുരളിക്ക് കുറുപ്പ് തന്ന സമ്മാനമാണെന്ന് പറഞ്ഞുകൊണ്ട് ഒരു വാച്ച് ആരാധകരെ കാണിച്ചിരുന്നു. തനിക്ക് തന്ന ഗിഫ്റ്റിന് ദുല്‍ഖറിന് ടൊവിനോ തോമസ് നന്ദിയറിയിക്കുകയും ചെയ്തു.

ടൊവിനോയുടെയും ദുല്‍ഖറിന്റെയും ആരാധകര്‍ ഇതോടെ ആവേശത്തിലായി. ഇതിനിടെ സമ്മാനം നല്‍കിയ വാച്ചിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

Hublot ന്റെ ബിഗ് ബാംഗ് യൂണികോ വാച്ചാണ് ടൊവിനോയ്ക്ക് ദുല്‍ഖര്‍ സമ്മാനമായി നല്‍കിയത്. 10 ലക്ഷത്തില്‍ അധികമാണ് വാച്ചിന്റെ വില. ടൊവിനോയ്ക്ക് ഒപ്പം സംവിധായകന്‍ ബേസില്‍ ജോസഫും മറ്റ് അണിയറപ്രവര്‍ത്തകരും ദുബായില്‍ എത്തിയിരുന്നു.

സുകുമാര കുറുപ്പിന്റെ കഥ അടിസ്ഥാനമാക്കിയെടുത്ത കുറുപ്പില്‍ ടൊവിനോ ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. ചിത്രത്തില്‍ കൊല്ലപ്പെടുന്ന ചാക്കോ എന്ന കഥാപാത്രമായിട്ടായിരുന്നു ടൊവിനോ എത്തിയത്.

കഴിഞ്ഞ ഡിസംബര്‍ 24 നാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മാണം.

ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

ബേസിലിന്റെ സിനിമകളുടെ മേക്കിംഗ് വീഡിയോകളും ബി.ടി.എസ് വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ട്രെന്റിംഗാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Kurup’s gift to Minnal Murali; Tovino thanked Dulquer and fans were shocked by the price of the watch