ബംഗലൂരു: കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ കുമാരസ്വാമി നയിക്കും. കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ച് കത്ത് നല്‍കി.

ഇന്ന് വൈകീട്ട് 5:30നും 6 മണിക്കും ഇടയില്‍ ഗവര്‍ണറെ കാണാനാണ് കുമാരസ്വാമി സമയം ചോദിച്ചത്. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കുമാരസ്വാമി അറിയിക്കും.

 

ജെ.ഡി.എസിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനായിരിക്കാം. 14 മന്ത്രിമാര്‍ ജെ.ഡി.എസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും.

അതേസമയം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസും കോണ്‍ഗ്രസും ഒന്നിച്ചുമത്സരിക്കുമെന്നാണ് അറിയുന്നത്. സര്‍ക്കാരിനുള്ള അവകാശവാദം ഗവര്‍ണര്‍ക്ക് എഴുതിനല്‍കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

ALSO READ:കര്‍ണാടകയില്‍ ജെ.ഡി.എസ് സര്‍ക്കാരുണ്ടാക്കുമെന്ന് സിദ്ധരാമയ്യ

കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗവര്‍ണറെ കാണാനുള്ള അനുമതി നിഷേധിച്ചു. ഗവര്‍ണറുടെ വസതിക്ക് മുന്നിലെത്തിയ ജി.പരമേശ്വര രാജ് ഭവനില്‍ പ്രവേശിക്കാന്‍ കാത്ത് നില്‍ക്കുകയും അനുമതി കിട്ടാത്തതിനാല്‍ ഗേറ്റിന് മുന്നില്‍ വെച്ച് മടങ്ങിപ്പോവുകയും ചെയ്തു. അന്തിമ ഫലം വരുന്നത് വരെ കാത്തിരിക്കാന്‍ കോണ്‍ഗ്രസിനോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.

WATCH THIS VIDEO: