2026 ടി-20 വേള്‍ഡ് കപ്പില്‍ ഫെബ്രുവരി 15ന് നടന്ന മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ 8ന് യോഗ്യത നേടിയിരുന്നു. കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സടിച്ചു. 40 പന്തില്‍ 77 റണ്‍സുമായി തിളങ്ങിയ ഇഷാന്‍ കിഷന്റെ കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. പന്തെറിഞ്ഞവരില്‍ ഹര്‍ദിക് പാണ്ഡ്യ മുതല്‍ തിലക് വര്‍മ വരെ തിളങ്ങിയതോടെ പാകിസ്ഥാന്‍ 114ന് പുറത്തായി.
3️⃣/3️⃣ for #TeamIndia 💙
The #MenInBlue win by 6️⃣1️⃣ runs to qualify for Super 8! 💪
Scorecard ▶️ https://t.co/IgYYH0TeR9 #T20WorldCup pic.twitter.com/hFPqtYIERe
— BCCI (@BCCI) February 15, 2026
ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ എട്ടാം വിജയമാണ്. ഒരിക്കല്‍ മാത്രം, 2021 ലോകകപ്പിലാണ് പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിച്ചത്.
ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പേരില്‍ കുറിക്കപ്പെട്ടത്. പാകിസ്ഥാനെതിരെ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ഏറ്റവുമധികം വിജയം എന്ന നേട്ടമാണ് കുല്‍ദീപ് സ്വന്തമാക്കിയത്.

കുല്‍ദീപ് യാദവ്. Photo: BCCI
പാകിസ്ഥാനെതിരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ പത്ത് മത്സരത്തില്‍ കളത്തിലിറങ്ങിയ ഇടംകയ്യന്‍ സ്പിന്നര്‍ പത്തിലും വിജയം സ്വന്തമാക്കിയിരുന്നു.
പാകിസ്ഥാനെതിരെ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ഏറ്റവുമധികം വിജയം നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – വിജയം എന്നീ ക്രമത്തില്‍)
കുല്‍ദീപ് യാദവ് – 10/10
അക്‌സര്‍ പട്ടേല്‍ – 7/7
ശുഭ്മന്‍ ഗില്‍ – 6/6
ശിവം ദുബെ – 5/5
അഭിഷേക് ശര്‍മ – 4/4
തിലക് വര്‍മ – 4/4

കുല്‍ദീപ് യാദവ്. Photo: BCCI
ടൂര്‍ണമെന്റില്‍ ഇതുവരെ അപരാജിതരായാണ് ഇന്ത്യ സൂപ്പര്‍ 8ന് യോഗ്യതയുറപ്പിച്ചത്. ആദ്യ മത്സരത്തില്‍ യു.എസ്.എയും രണ്ടാം മത്സരത്തില്‍ നമീബിയയെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം മത്സരത്തിനായി കൊളംബോയിലേക്ക് പറന്നിറങ്ങിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഒരിക്കല്‍ക്കൂടി പാകിസ്ഥാന്റെ കണ്ണുനീര്‍ വീഴിച്ച് ഇന്ത്യ മുമ്പോട്ട് കുതിച്ചു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം കൂടിയാണ് ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. ഫെബ്രുവരി 18ന് അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യ അവസാന ഗ്രൂപ്പ് പോരാട്ടത്തിന് കളത്തിലിറങ്ങുക.
Content highlight: Kuldeep Yadav most wins by Indian players vs Pakistan without a single defeat
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ
