മലയാളം മിനി സ്ക്രീന്‍ രംഗത്തെ ശ്രദ്ധേയായ അഭിനേത്രികളിലൊരാളാണ് ഗൗരി കൃഷ്ണന്. ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിലൂടെ സംപ്രേഷണം ചെയ്തിരുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെയാണ് ഗൗരി പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ട്രാഫിക്കില്‍ ശ്രീനിവാസന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി വേഷമിട്ടുകൊണ്ട് ബിഗ് സ്ക്രീനിലും ഗൗരി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
കാണാകണ്മണി, നിലാവും നക്ഷത്രങ്ങളും, സീത, എന്ന് സ്വന്തം ജാനി, കൈയെത്തും ദൂരത്ത്, സിത്താര തുടങ്ങിയ പരമ്പരകളിലെല്ലാം ഗൗരി പ്രധാനവേഷത്തിലെത്തിയിരുന്നു. അമൃത ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത നിലാവും നക്ഷത്രങ്ങളും എന്ന സീരിയലിലെ അഭിനയത്തിന് 2017-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഗൗരി കൃഷ്ണന് നേടിയിട്ടുണ്ട്.

ഗൗരി കൃഷ്ണന്. Photo: My words and Thoughts
അടുത്തിടെ വീണ മുകുന്ദന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ സീരിയലില്‍ അഭിനയിക്കുന്നവര്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സീരിയലില്‍ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ച് തന്നെയായിരിക്കണം ആര്ടിസ്റ്റുകള് സീരിയലിലേക്ക് വേണ്ട കോസ്റ്റിയൂമും വാങ്ങേണ്ടത് എന്നതിനാല്‍ തുടക്കകാര്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണെന്ന് പറയുകയാണ് താരം.
‘ഞാന്‍ വന്ന സമയത്ത് കിട്ടിയിരുന്ന വരുമാനവും ഇപ്പോള്‍ കിട്ടുന്ന വരുമാനവും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ആ സമയത്ത് നമ്മള് ഒന്ന് കണക്കുകൂട്ടി പോയിട്ടില്ലെങ്കില്‍ നമുക്ക് ഒന്നും സേവ് ചെയ്യാനുണ്ടാകില്ല. പക്ഷേ ദൈവം സഹായിച്ച് ഇപ്പോള്‍ അങ്ങനെയുള്ള പ്രശ്നമില്ല. നമ്മള് ബാലന്‍സ് ചെയ്ത് നില്ക്കാന് ശ്രമിച്ചാല്‍ ആ കുഴപ്പമുണ്ടാകില്ല.

ഗൗരി കൃഷ്ണന്. Photo: Asianet News
ചില സീനുകളില്‍ നമ്മള് അടിപൊളിയായി നില്ക്കാം എന്നെല്ലാം വിചാരിക്കും, നല്ല ഡ്രെസ് വാങ്ങിക്കാം എന്നെല്ലാം കരുതും. പക്ഷേ അതിന്റെ ആവശ്യമില്ല. നമ്മള് കൊടുക്കേണ്ടത് കൊടുത്താല്‍ മതി. അയ്യായിരം രൂപയുടെ ഡ്രെസ് ഇട്ട് നില്‍ക്കേണ്ട ഒരു ആവശ്യവുമില്ല. ഒരു അഞ്ഞൂറ് രൂപയുടെ ഡ്രെസ് ഇട്ടാല്‍ മതി. ഫ്രെയ്മില് ഇതിന്റെ ക്ലോത്തോ മെറ്റീരിയലോ ഒന്നും അറിയാന്‍ പോകുന്നില്ല. നമുക്കൊരു വൃത്തിയ്ക്കും മെനക്കും നില്ക്കാന് സാധിക്കുന്ന നമ്മുടെ ബജറ്റില്‍ ഒതുങ്ങുന്നത് നോക്കി എടുത്താല്‍ കുഴപ്പം വരില്ല,’ ഗൗരി പറഞ്ഞു.
Content Highlight: serial actress Gowri krishnan talks about financial challenges faced by serial artists
