മലിംഗയും ബുംറയുമടക്കമുള്ള വമ്പന്‍മാരെയാണ് ഇവന്‍ തകര്‍ത്തത്; ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നിങ് ബൗളര്‍!
Cricket
മലിംഗയും ബുംറയുമടക്കമുള്ള വമ്പന്‍മാരെയാണ് ഇവന്‍ തകര്‍ത്തത്; ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നിങ് ബൗളര്‍!
ശ്രീരാഗ് പാറക്കല്‍
Saturday, 28th March 2026, 8:30 am

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ 19ാം എഡിഷനാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പാണുള്ളത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.

സീസണിലെ ആദ്യ മത്സരത്തിന് ബെംഗളൂരു തയ്യാറെടുക്കുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പോലെ തന്നെ ആരാധകരുടെ ശ്രദ്ധ കേന്ദ്രമാകുകയാണ് ക്രുണാല്‍ പാണ്ഡ്യ. ഐ.പിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരിലൊരാളായ ക്രുണാല്‍ പാണ്ഡ്യ ഇത്തവണയും ഒരു സൂപ്പര്‍ നേട്ടത്തില്‍ തന്റെ പേര് ഉയര്‍ത്തിക്കാട്ടിയിരിക്കുകാണ്.

ക്രുണാല്‍ പാണ്ഡ്യ

ഐ.പി.എല്ലില്‍ ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ബോള്‍ എറിഞ്ഞ താരം എന്ന നേട്ടമാണ് പാണ്ഡ്യയുടെ പക്കലുള്ളത്. ഈ നേട്ടത്തില്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്ങിനെ പാണ്ഡ്യ മറികടന്നിരുന്നു.

ഐ.പി.എല്ലില്‍ ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ബോള്‍ എറിഞ്ഞ താരം, മത്സരം എന്ന ക്രമത്തില്‍

ക്രുണാല്‍ പാണ്ഡ്യ – 60

ഹര്‍ഭജന്‍ സിങ് – 57

ലസിത് മലിംഗ – 56

ജസ്പ്രീത് ബുംറ – 53

ആര്‍. അശ്വിന്‍ – 48

ഐ.പി.എല്ലില്‍ ക്രുണാല്‍ ഇതുവരെ നാല് കിരീടങ്ങളാണ് സ്വന്തമാക്കിയത്. 2017, 2019, 2020 സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ക്രുണാല്‍ കപ്പുയര്‍ത്തിയിരുന്നു. 2025ല്‍ ബെംഗളൂരുവിനൊപ്പവും കിരീടം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു.

2016ല്‍ ഐ.പിഎല്ലില്‍ അരങ്ങേറ്റം നടത്തിയ ക്രുണാല്‍ 142 മത്സരങ്ങളില്‍ നിന്ന് 1756 റണ്‍സ് നേടിയിട്ടുണ്ട്. ബൗളിങ്ങില്‍ 93 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. 2025ല്‍ ബെംഗളൂരുവിന് വേണ്ടി 15 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിന് സാധിച്ചു. ഫൈനലിലെ താരമാകാനും ക്രുണാല്‍ പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. ഇത്തവണയും ക്രുണാല്‍ ടീമിന് വേണ്ടി മാച്ച് വിന്നിങ് പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Krunal Pandya In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ