തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി പി.എം നിയാസ്. തെരഞ്ഞെടുപ്പിന് ശേഷം ഒറ്റ തവണമാത്രമാണ് കെ.പി.സി.സി യോഗം കൂടിയതെന്നും പ്രസിഡന്റ് സജീവമായി നില്‍ക്കണമെന്നും പി.എം നിയാസ് പറഞ്ഞു.
‘സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനമുണ്ടാക്കണമെന്ന തീരുമാനമെടുത്തിരുന്നു. അതും നടപ്പിലായിട്ടില്ല,’ അദ്ദേഹം പറഞ്ഞു. അതേസമയം പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തെത്തിയതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധതയറിയിച്ചുകൊണ്ട് അദ്ദേഹം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. എന്നാല്‍ പുനസംഘടനാ ചര്‍ച്ചകളൊന്നും തന്നെ പിന്നീട് നടന്നിരുന്നില്ല.
ഈ അവസരത്തിലാണ് പി.എം നിയാസിന്റെ വിമര്‍ശനം. ബേപ്പൂരില്‍ തോറ്റ പി.വി അന്‍വറിനെ അദ്ദേഹം പിന്തുണക്കുകയും ചെയ്തു. ബേപ്പൂര്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ പറ്റുന്ന മണ്ഡലമായിരുന്നില്ലെന്നും തോറ്റ സ്ഥലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ മോശക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
പി.വി അന്‍വറിനെതിരെ കോണ്‍ഗ്രസില്‍ നിന്നും വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ പിന്തുണച്ച് കൊണ്ടുള്ള നിയാസിന്റെ പ്രതികരണം.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.