കോഴിക്കോട്: എളേറ്റില്‍ അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച് കവര്‍ച്ചക്കെത്തിയ സംഘം. ഇയ്യാട് താമസിക്കുന്ന ബിഹാര്‍ സ്വദേശി അലി അക്ബറിനെയാണ് മൊബൈല്‍ കവര്‍ച്ചയ്‌ക്കെത്തിയ സംഘം ബൈക്കില്‍ വലിച്ചിഴച്ചത്.

സംഭവത്തില്‍ രണ്ടു പേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍, ഷംനാസ് എന്നിവരാണ് പിടിയിലായത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘം റോഡില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിനോട് ഫോണ്‍ വിളിക്കാനെന്ന വ്യാജേന മൊബൈല്‍ ഫോണ്‍ വാങ്ങിക്കുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ വിളിക്കുന്നതായി അഭിനയിക്കുകയും ബൈക്ക് മുന്നോട്ട് എടുത്ത് പോവുകയും ചെയ്തു.

എന്നാല്‍ ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബര്‍ പിടി വിട്ടില്ല. തുടര്‍ന്ന് മോഷ്ടാക്കള്‍ ഇയാളെയും വലിച്ചിഴച്ച് ബൈക്ക് ഓടിച്ച് പോവുകയായിരുന്നു.

എളേറ്റിലെ വട്ടോളിയില്‍ അതിഥി തൊഴിലാളിയായ അലി അക്ബറിനോട് മോഷ്ടാക്കള്‍ കാണിച്ച ക്രൂരത അപലപനീയമാണെന്ന് എം.കെ. മുനീര്‍ എം.എല്‍.എ. പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kozhikode cruelty to migrant worker Ali Akbar