തിരുവനന്തപുരം:കെ.എം ഷാജിയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സുപ്രീംകോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശം പാലിക്കാന്‍ ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ അപ്പീല്‍ നല്‍കാന്‍ അനുവദിച്ച സ്റ്റേയുടെ സമയപരിമിതി ഇന്ന് അവസാനിക്കും. ഇതോടെ കെ.എം ഷാജി എം.എല്‍.എ അല്ലാതാകുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ.എം ഷാജി എം.എല്‍.എ നല്‍കിയ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. തിയ്യതി ഇപ്പോള്‍ നിശ്ചയിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.

ALSO READ: ജലീലിനെ വിടാതെ പി.കെ ഫിറോസ്; അദീബിന്റെ ശമ്പള കണക്ക് പുറത്ത്

കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് കോടതി ഉത്തരവൊന്നും പുറത്തിറക്കിയിരുന്നില്ല.

ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ അടിയന്തരമായി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം ഷാജി സുപ്രീം കോടതിയെ സമീപിച്ചത്. അയോഗ്യതയ്ക്ക് ഹൈക്കോടതി നല്‍കിയ സ്റ്റേ നാളെ അവസാനിക്കാനിരിക്കെയാണ് കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്.

ALSO READ: സുരേന്ദ്രന്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് എന്താണ് തെളിവ് ? ശബരിമലയില്‍ സര്‍ക്കാര്‍ മന:പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് എം.ടി. രമേശ്

ഹാരീസ് ബീരാന്‍ മുഖേനയാണ് കെ.എം ഷാജി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ഹൈക്കോടതി കെ.എം ഷാജിയെ അയോഗ്യനാക്കിയത്. വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ചായിരുന്നു നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

WATCH THIS VIDEO: