റിലയന്‍സ് ജിയോയുടെ 2.32 ശതമാനം ഓഹരി സ്വന്തമാക്കാന്‍ കെ.കെ.ആര്‍, ജിയോയില്‍ ഒരു മാസത്തിനിടയിലെ അഞ്ചാമത്തെ നിക്ഷേപം
national news
റിലയന്‍സ് ജിയോയുടെ 2.32 ശതമാനം ഓഹരി സ്വന്തമാക്കാന്‍ കെ.കെ.ആര്‍, ജിയോയില്‍ ഒരു മാസത്തിനിടയിലെ അഞ്ചാമത്തെ നിക്ഷേപം
ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 10:56 pm

മുംബൈ: റിലയന്‍സ് ജിയോയില്‍ 11,367 കോടി രൂപയുടെ നിക്ഷേപം നടത്തുന്നെന്നറിയിച്ച് അമേരിക്കന്‍ സ്വകാര്യ നിക്ഷേപ കമ്പനിയായ കെ.കെ.ആര്‍. ജിയോ പ്ലാറ്റ് ഫോമിന്റെ 2.32 ശതമാനം ഓഹരിയാണ് കമ്പനി സ്വന്തമാക്കുന്നത്. ഒരു മാസത്തിനുള്ളിലെ ജിയോയുടെ അഞ്ചാമത്തെ ഓഹരി വില്‍പ്പനയാണിത്.

നേരത്തെ ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്ത ഇക്വുറ്റി പാര്‍ട്‌ണേര്‍സ്, ജെനറല്‍ അറ്റ്‌ലാന്റിക് എന്നീ കമ്പനികള്‍ ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു.

ഇപ്പോഴത്തെ നിക്ഷേപവും കൂടി കൂട്ടുമ്പോള്‍ ആകെ 78,562 കോടിയുടെ ഓഹരി നിക്ഷേപമാണ് ജിയോയില്‍ ഒരു മാസത്തിനിടെ നടക്കുന്നത്. കടബാധ്യതകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജിയോയില്‍ വ്യാപക നിക്ഷേപം നടക്കുന്നത്. 2019-2020 സാമ്പത്തിക വര്‍ഷം അവസാനത്തില്‍ കമ്പനിക്ക് 1,61.035 കോടിയുടെ കടബാധ്യതയുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക