കോഴിക്കോട്: ജാക്ക് ആന്റ് ജില്‍ എന്ന സിനിമയ്ക്കായി നടി മഞ്ജുവാര്യര്‍ പാടിയ കിം കിം കിം പാട്ട് ശ്രദ്ധേയമായിരുന്നു. പാട്ട് പുറത്ത് വിട്ടതിന് പിന്നാലെ കിം കിം ഡാന്‍സ് ചലഞ്ചുമായും മഞ്ജു രംഗത്തെത്തിയിരുന്നു.
മഞ്ജുവിന്റെ ചലഞ്ച് സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. ഫ്‌ളവേള്‌സ് ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം സീരിയല്‍ ടീമാണ് മഞ്ജുവിന്റെ ചലഞ്ച് ഏറ്റവും ഒടുവില്‍ ഏറ്റെടുത്തിരിക്കുന്നത്. അഭിനേതാക്കളായ അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, സ്‌നേഹ ശ്രീകുമാര്‍ എന്നിവരാണ് ചുവടുവെച്ചത്.
കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു വാര്യര്‍ കിംകിം ഡാന്‍സ് ചലഞ്ച് വീഡിയോ പുറത്തു വിട്ടത്. ആരാധകരോട് പാട്ടിന് അനുസരിച്ച് ചുവടുവെക്കാനും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും താരം അഭ്യര്‍ഥിച്ചിരുന്നു.
Content Highlight: Kim Kim Dance Challenge Manju Warrier Chakkappazham Shruthirajanikanth AswathySreekanth SnehaSreekumar
