തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ കനത്തതോടെ കടുത്ത ചൂടിന് വലിയ ആശ്വാസമാകുന്നു. ഇന്നും വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഭിക്കുന്ന മഴയെത്തുടര്‍ന്ന് പല ജില്ലകളിലും താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ, ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിക്കുന്നത് ജലക്ഷാമത്തിന് വലിയ ആശ്വാസമാകുന്നുണ്ട്.