
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സ്വദേശി ബി. അര്‍ജുനാണ് ഒന്നാം റാങ്ക്. കോഴിക്കോട് സ്വദേശികളായ അമീന്‍ ഹസന്‍, പി. ശ്രീരാഗ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. ജിതിന്‍ കെ.കെ, ശ്രീഹരി, കെവിന്‍ അബ്രഹാം തുടങ്ങിയവരാണ് നാല്, അഞ്ച്, ആറ് റാങ്കുകള്‍ നേടിയത്.
ഇത്തവണ ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികളാണ് നേടിയത്. 75,258 പേര്‍ ഇത്തവണ എന്‍ജിനീയറിംങ് പ്രവേശനത്തിന് യോഗ്യതനേടി. എന്‍ജിനീയറിംഗ് ആര്‍ക്കിടെക്ചര്‍ പ്രവേശപരീക്ഷയില്‍ പെരിന്തല്‍മണ്ണ സ്വദേശി ലിസ് തെരേസയാണ് ഒന്നാംറാങ്ക് നേടിയത്. അഭിഷേക് എം.ആര്‍ (എറണാകുളം), ദേവരാജ് (കാസര്‍കോട്) എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി.
ഇന്നു വൈകിട്ടു മുതല്‍ 23 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ നല്‍കാം. ഒന്നാം ഘട്ട അലോട്‌മെന്റ് 25ന് പ്രസിദ്ധീകരിക്കും. ഇതിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന വിജ്ഞാപനം ഇന്ന് ഇറക്കും.
ഫലം www.cee.kerala.gov.in. എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
