തിരുവനന്തപുരം: ഏറെ അനിശ്ചിതത്വത്തിനും ചര്‍ച്ചകള്‍ക്കുമൊടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 37 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ഏറെ അനിശ്ചിതത്വത്തിനും ചര്‍ച്ചകള്‍ക്കുമൊടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 37 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കെ. സുധാകരന് സീറ്റ് നല്‍കിയില്ല, അദ്ദേഹത്തിന്റെ നോമിനിയായിരുന്ന റിജില്‍ മാക്കുറ്റിയെയും പരിഗണിച്ചില്ല. പകരം കണ്ണൂരില്‍ ടി.ഒ. മോഹനനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തര്‍ക്കം നിലനിന്നിരുന്ന വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയ്ക്ക് പകരം വൈശാഖന്‍ നാരായണസ്വാമിയാണ് സ്ഥാനാര്‍ത്ഥി.
കൊച്ചിയില്‍ മുഹമ്മദ് ഷിയാസും വസ്ഥാനാര്‍ത്ഥിയാകും. ആറന്മുളയില്‍ നിന്നും അബിന്‍ വര്‍ക്കി മത്സരിക്കും.
സ്ഥാനാര്‍ത്ഥി പട്ടിക:
ഉദുമ-കെ.നീലകണ്ഠന്‍
തൃക്കരിപ്പൂര്‍-സന്ദീപ് വാരിയര്‍
കല്യാശ്ശേരി-രാജീവന്‍ കാപ്പച്ചേരി
കണ്ണൂര്‍-ടി.ഒ. മോഹനന്‍
മട്ടന്നൂര്‍-ചന്ദ്രന്‍ തില്ലെങ്കേരി
പട്ടാമ്പി-ടി.പി.ഷാജി
ഷൊര്‍ണൂര്‍-പി.ഹരിഗോവിന്ദന്‍
കുന്നംകുളം-അജയ് മോഹന്‍
വടക്കാഞ്ചേരി-വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂര്‍-മനോജ് മൂത്തേടന്‍
വൈപ്പിന്‍-ടോണി ചെമ്മണി
കൊച്ചി- മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ- ദീപക് ജോയി
ദേവികുളം-എഫ്‌രാജ
ഉടുമ്പന്‍ചോല- സേനാപതി വേണു
ഇടുക്കി- റോയ് കെ. പൗലോസ്
പീരുമേട്- സിറിയക് തോമസ്
ഏറ്റുമാനൂര്‍-നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി- പ്രൊഫ. റോണി കെ.ബേബി
പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ എം.ജെ
ആലപ്പുഴ- എ.ഡി. തോമസ്
കായംകുളം – എം.ലിജു
ചെങ്ങന്നൂര്‍ – എബി കുര്യാക്കോസ്
റാന്നി – പഴംകുളം മധു
ആറന്മുള – അബിന്‍ വര്‍ക്കി
കോന്നി – പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍
അടൂര്‍ (എസ്.സി) – അഡ്വ.ശാന്തകുമാര്‍
ചടയമംഗലം- എം.എം നസീര്‍
വര്‍ക്കല – വര്‍ക്കല കഹാര്‍
നെടുമങ്ങാട് – മീനങ്കാല്‍ കുമാര്‍
വാമനപുരം – സുധീര്‍ഷാ പാലോട്
കഴക്കൂട്ടം – ശരത്ചന്ദ്ര പ്രസാദ്
നേമം – കെ.എസ് ശബരീനാഥന്‍
അരുവിക്കര – വി.എസ് ശിവകുമാര്‍
പാറശാല – നെയ്യാറ്റിന്‍കര സനല്‍
കാട്ടാക്കട – എം.ആര്‍ ബൈജു
നെയ്യാറ്റിന്‍കര – എന്‍.ശക്തന്‍
Content Highlight: Kerala Assembly Election 2026: Congress publishes second candidate list