ശ്രീനഗര്‍: ശ്രീനഗറില്‍ തിങ്കളാഴ്ച നടന്ന ഗ്രനേഡ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പതിനഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 1.30 യോടു കൂടിയാണ് സ്‌ഫോടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഹരി സിങ് ഹൈ സ്ട്രീറ്റിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപമം നടന്ന് ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌ഫോടനത്തെതുടര്‍ന്ന് പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണ് കശ്മീരില്‍ നടക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞയാഴ്ച സോപോറില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് അക്രമണത്തിലും 15 പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു.