ഒരു ദയയും കാണിക്കരുത്, വെടിവെച്ച് കൊന്നേക്കൂ; പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ പറയുന്ന കുമാരസ്വാമിയുടെ സന്ദേശം പുറത്ത്
national news
ഒരു ദയയും കാണിക്കരുത്, വെടിവെച്ച് കൊന്നേക്കൂ; പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ പറയുന്ന കുമാരസ്വാമിയുടെ സന്ദേശം പുറത്ത്
ന്യൂസ് ഡെസ്‌ക്
Tuesday, 25th December 2018, 7:55 am

ബംഗലൂരു: പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണക്കാരയവരെ വെടിവെച്ചുകൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഫോണ്‍ സന്ദേശം പുറത്ത്. പ്രകാശ് എന്ന ജെ.ഡി.എസ് നേതാവിന്റെ കൊലപാതകത്തിന് പകരം ചോദിക്കാനാണ് മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെടുന്നത്.

ALSO READ: ഛത്തീസ്ഗഢില്‍ ടാറ്റയ്ക്ക് കൊടുത്ത കൃഷിഭൂമി ആദിവാസികള്‍ക്ക് തിരിച്ചു നല്‍കാന്‍ കോണ്‍ഗ്രസ്

“അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. അങ്ങനെയുള്ള ഒരാള്‍ കൊല്ലപ്പെട്ടത് എന്നില്‍ ഞെട്ടലുളവാക്കുന്നു. ആരാണ് അയാളോട് ഇങ്ങനെ ചെയ്തത് എന്നറിയില്ല. ആരായാലും ഒരു ദയയുമില്ലാതെ അയാളെ വെടിവെച്ച് കൊല്ലണം.ഒരു പ്രശ്നവുമുണ്ടാകില്ല. ”

അതേസമയം സംഭവം നിഷേധിച്ച് കുമാരസ്വാമി രംഗത്തെത്തി. സംഭവസ്ഥലത്തെത്തിയപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു അതെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ ഇത് സംബന്ധിച്ച് ആര്‍ക്കും ഉത്തരവ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പശ്ചിമ ബംഗാളിലെ രഥയാത്ര; ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി

പ്രകാശ് എന്ന ജനതാദള്‍ സെക്കുലറിന്റെ പ്രാദേശിക പ്രവര്‍ത്തകനെ മാണ്ഡ്യയില്‍ വെട്ടിക്കൊല്ലുകയായിരുന്നു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന പ്രകാശിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

WATCH THIS VIDEO: