യുവനടന്‍ ധീരജ് ഡെന്നി നായകനായെത്തുന്ന ത്രില്ലര്‍ ചിത്രം കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിന്റെ റിലീസ് മാറ്റി വച്ചു. ജനുവരി 28നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകള്‍ സി കാറ്റഗറയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിച്ച് ശരത് ജി. മോഹനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ഫാമിലി-ക്രൈം ത്രില്ലര്‍ എന്ന ലേബലിലാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്.

ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക.

ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, വിജയ കുമാര്‍, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലീം, അനീഷ് ഗോപാല്‍, വിഷ്ണു പുരുഷന്‍, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമന്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ബിജുക്കുട്ടന്‍, ബാലാജി, ദിനേശ് പണിക്കര്‍, ബോബന്‍ സാമുവേല്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണന്‍ സാഗര്‍, പ്രസാദ് മുഹമ്മ, ഷിന്‍സ്, സന്തോഷ്, കോട്ടയം പദ്മന്‍, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബന്‍, ഷൈനി സാറാ, ആര്യാ മണികണ്ഠന്‍, അമ്പിളി നിലമ്പൂര്‍ തുടങ്ങി നീണ്ടൊരു താരനിര തന്നെ അണി നിരക്കുന്നുണ്ട്.

രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ബി. കെ. ഹരിനാരായണന്‍, അജീഷ് ദാസന്‍, ശരത് ജി. മോഹന്‍ തുടങ്ങിയവര്‍ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്.

ഉണ്ണിമേനോന്‍, കെ എസ് ഹരിശങ്കര്‍, കണ്ണൂര്‍ ഷരീഫ്, സിയ ഉള്‍ ഹഖ്, രഞ്ജിന്‍ രാജ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

പ്രശാന്ത് കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. റെക്‌സണ്‍ ജോസഫാണ് ചിത്രത്തിന്റെ എഡിറ്റര്‍.

Content Highlight: Karnan Napoleon Bhagat Singh Release postponed