[]മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ ജീവിതകഥ പറഞ്ഞ സെല്ലുലോയിഡിന് ശേഷം സംവിധായകന്‍ ##കമലില്‍ നിന്നും മറ്റൊരു ചിത്രം എത്തുന്നു. നാടക കലാകാരന്മാരുടെ ജീവിതം പറയുന്ന നടനാണ് കമല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.

നാടക കലാകാരനായ ഓച്ചിറ വേലുക്കുട്ടിയുടെ കാലഘട്ടം മുതലുള്ള നാടകകലാകാരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്.  ജയറാമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സ്വാതിയാണ് ചിത്രത്തിലെ നായിക.[]

നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ കെ.പി.എ.സി ലളിത, ജോയി മാത്യു, പി. ബാലചന്ദ്രന്‍, സജിത മഠത്തില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രമെടുക്കുന്നത്.

ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. സിനിമയുടെ ആദ്യ ക്ലാപ്പ് അടിച്ചത് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്.