ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് കാളിദാസ് ജയറാം. സത്യന്‍ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ അരങ്ങേറിയ കാളിദാസ് രണ്ടാമത്തെ സിനിമയായ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു.

പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത കാളിദാസ് 2018 ല്‍ പുറത്തിറങ്ങിയ പൂമരം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചു വന്നത്. തിരിച്ചു വരവില്‍ പാവകഥൈകള്‍ എന്ന ആന്തോളജി ചിത്രത്തിലെ തങ്കം എന്ന ഭാഗത്തിലെ കാളിദാസിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.


കഴിഞ്ഞ നവംബറില്‍ താരത്തിന്റെ വിവാഹനിശ്ചയം നടന്നിരുന്നു. ചെന്നൈ സ്വദേശിയും മോഡലുമായ താരിണിയാണ് വധു. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയമായിരുന്നു ഇരുവരും തമ്മില്‍.


ഇരുവരും എങ്ങനെയാണ് പ്രണയം തിരിച്ചറിഞ്ഞതെന്ന് പങ്കുവെക്കുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ. ‘2021 ഡിസംബര്‍ നാലിന് ഒരു സുഹൃത്തിന്റെ ഗെറ്റ് ടുഗെദറിനാണ് താരിണിയെ ആദ്യമായി കാണുന്നത്. അതിനുശേഷം ഞാന്‍ സംഘടിപ്പിച്ച ന്യൂ ഇയര്‍ ഗെറ്റ് ടുഗെദറിനും താരിണി വന്നിരുന്നു. എല്ലാവരും പുതുവര്‍ഷം ആഘോഷിച്ചു കൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ രാവിലെ ആറ് മണി വരെ സംസാരിച്ചു കൊണ്ടിരുന്നു. എനിക്കുള്ള ഇഷ്ടം താരിണിക്ക് തിരിച്ചുണ്ടാകുമോ എന്ന് സംശയമുണ്ടായിരുന്നു. സിനിമയിലെപ്പോലെ പരസ്പരം ഐ ലവ് യൂ പറഞ്ഞിട്ടില്ലെങ്കിലും രണ്ടാള്‍ക്കും പരസ്പരം ഇഷ്ടമാണെന്ന് മനസിലായി. രണ്ടുപേരുടെയും ഇഷ്ടങ്ങള്‍ കൂടുതല്‍ ഒരുപോലെയാണ്. അതുകൊണ്ടു തന്നെ പരസ്പരം ഇഷ്ടംപോലെ സംസാരിക്കാം,’

കാളിദാസ് പറഞ്ഞു

മോഡലും മിസ് യൂണിവേഴ്‌സ് ഇന്ത്യ  2021ലെ മൂന്നാം റണ്ണറപ്പുമാണ് താരിണി.

Content Highlight: Kalidas Jayaram speaks about his love