എഡിറ്റര്‍
എഡിറ്റര്‍
കല്‍ബുര്‍ഗിയെയും ഗൗരിലങ്കേഷിന്റെയും കൊലപാതകങ്ങള്‍ നടത്തിയത് ഒരേ വ്യക്തികളെന്ന് സൂചന
എഡിറ്റര്‍
Tuesday 12th September 2017 8:24am

കര്‍ണ്ണാടക:ബെംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും കന്നഡ സാഹിത്യകാരന്‍ എം.എം കല്‍ബുര്‍ഗിയുടെയും വധവും തമ്മില്‍ ഏറെ സമാനതകളുള്ളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഗൗരി ലങ്കേഷിന്റെ വധവുമായി പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെങ്കിലും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരു കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഒരേ വ്യക്തികളാണെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ കടുത്ത നിലപാടെടുത്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ‘അജ്ഞാതരുടെ’ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. കര്‍ണാടകയില്‍ രണ്ടു വര്‍ഷം മുമ്പ് എം.എം കല്‍ബുര്‍ഗി കൊല്ലപ്പെട്ട അതേ രീതിയിലാണ് ഗൗരി ലങ്കേഷും കൊല്ലപ്പെട്ടിരിക്കുന്നത്.

കന്നഡ സാഹിത്യകാരനും കന്നട സര്‍വകലാശാലാ മുന്‍ വി.സിയുമായിരുന്നു ഡോ. എന്ന മല്ലേഷപ്പ മാടിവലപ്പ കല്‍ബുര്‍ഗി. വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനുമെതിരെ തീവ്ര നിലപാടുകള്‍ സ്വീകരിച്ചിരുന്നു. വിഗ്രഹാരാധനയെ എതിര്‍ത്തതിന് ഇദ്ദേഹത്തിന് ഹിന്ദുത്വ ഭീകരരുടെവധഭീഷണിയുണ്ടായിരുന്നു. ദൈവകോപമുണ്ടാകുമോ എന്നു പരീക്ഷിക്കാന്‍ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരന്‍ യു.ആര്‍. അനന്തമൂര്‍ത്തിയുടെ വാക്കുകള്‍ ഒരു ചടങ്ങില്‍ കല്‍ബുര്‍ഗി പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കല്‍ബുര്‍ഗിക്കെതിരേ വി.എച്ച്.പി.യും,ബംജ്രംഗ്ദളും രംഗത്തെത്തിയിരുന്നു.


Also read ‘ദീര്‍ഘായുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്താന്‍ പറഞ്ഞതിന് നന്ദി’; എഴുത്തുകാര്‍ ദീര്‍ഘായുസ് ആഗ്രഹിക്കുന്നുവെന്ന് ആര് പറഞ്ഞെന്ന് എം.എന്‍ കാരശ്ശേരി


ഇദ്ദേഹത്തെ 2015 ആഗസ്റ്റ് 30 ന് രാവിലെ കര്‍ണാടകയിലെ ധര്‍വാഡയില്‍ വെച്ച് വീട്ടിലെത്തിയ രണ്ട് അക്രമികള്‍ 7.65 എം.എം തോക്ക് ഉപയോഗിച്ച്‌പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബൈക്കില്‍ രക്ഷപെടുകയായിരുന്നു.

2017 സെപ്റ്റംബര്‍ 5 ന് വൈകുന്നേരം എട്ട് മണിക്ക് തന്റെ കാറില്‍ നിന്ന് ഇറങ്ങി വീടിന്റെ ഗേറ്റ് തുറക്കുമ്പോളാണ് ഗൗരി ലങ്കേഷിനെ ക്ലോസ് റേഞ്ചില്‍ നിന്ന് കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയാഗിച്ച 7.65 എം.എം തോക്ക് ഉപയോഗിച്ച് വെടിവെച്ചിട്ട ശേഷം അക്രമികള്‍ രക്ഷപെട്ടത്.

Advertisement