സഹദേവന്റെ കണ്ണു ചുവപ്പിക്കാൻ ഒരു പൂവിന്റെ പൊടിയാണ് കണ്ണിൽ ഇട്ടത്:കലാഭവൻ ഷാജോൺ
Malayalam Cinema
സഹദേവന്റെ കണ്ണു ചുവപ്പിക്കാൻ ഒരു പൂവിന്റെ പൊടിയാണ് കണ്ണിൽ ഇട്ടത്:കലാഭവൻ ഷാജോൺ
കെ.എസ് ഷാബിന
Monday, 22nd June 2026, 1:09 pm

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ദൃശ്യം 3’.തിയേറ്ററുകളിൽ വൻ ജനപ്രീതി നേടിയ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ റെക്കോഡുകൾ ഭേദിച്ച് വിജയകരമായി പ്രദർശനം പൂർത്തിയാക്കി ഒ.ടി.ടി-യിലും എത്തിയിരിക്കുകയാണ്.

‘ദൃശ്യം 1’-ലൂടെ മലയാളികൾ ഏറ്റവും കൂടുതൽ വെറുത്ത ഒരു വില്ലൻ കഥാപാത്രമായിരുന്നു കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ. ‘ദൃശ്യം 2’-ൽ സഹദേവൻ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോൾ സഹദേവന്റെ തിരിച്ചുവരവ് പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്നു. ദൃശ്യം 3 യിലെ ഇന്റർവെൽ സമയത്തെ സഹദേവന്റെ എൻട്രിക്ക് തിയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിച്ചത്.

ദൃശ്യം 3.Photo:Youtube

എന്നാൽ, സിനിമ റിലീസായതിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായതും ട്രോളുകൾക്ക് ഇരയായതും സഹദേവന്റെ കണ്ണിലെ അമിതമായ ചുവപ്പ് നിറമായിരുന്നു. ‘ചെങ്കണ്ണൻ’, ‘ചോരക്കണ്ണൻ’ എന്നൊക്കെ വിളിച്ച് ‘കുഞ്ഞിക്കൂനൻ’ സിനിമയിലെ വാസു അണ്ണന്റെ ലുക്കിനോടാണ് സോഷ്യൽ മീഡിയ ഈ ലുക്കിനെ ഉപമിച്ചത്. ഇപ്പോഴിതാ ഈ ട്രോളുകളോട് വളരെ രസകരമായി പ്രതികരിക്കുകയാണ് കലാഭവൻ ഷാജോൺ ഷാജോണിന്റെ  ഭാര്യ കൂടിയായ ടിനി ഷാജോണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരിക്കുന്നു താരം

‘ഇന്റർവെല്ലിൽ സഹദേവൻ സ്ക്രീനിലേക്ക് വരുമ്പോൾ തന്നെ പ്രേക്ഷകർ ഒന്ന് ഞെട്ടണം എന്ന് സംവിധായകൻ ജീത്തു ജോസഫിന് നിർബന്ധമുണ്ടായിരുന്നു. ഇത് പഴയ സഹദേവനല്ല, അതിലും അപകടകാരിയായ ആളാണെന്ന് തോന്നിക്കാൻ വേണ്ടി ജീത്തു തന്നെയാണ് ‘കുഞ്ഞിക്കൂനനിലെ വാസു അണ്ണന്റെ’ ക്യാരക്ടർ റഫറൻസ് ആയി തന്നത്. അങ്ങനെയാണ് താടി വളർത്താനും കണ്ണ് ചുവപ്പിക്കാനും തീരുമാനിക്കുന്നത്.

ദൃശ്യം 3.Photo:Screengrab

സാധാരണ സിനിമകളിൽ ചെറിയ ഷോട്ടുകൾക്ക് കണ്ണ് ചുവപ്പിക്കാൻ ഗ്ലിസറിനാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ‘ദൃശ്യം 3’ൽ സഹദേവന് ഒരുപാട് സീനുകൾ ഉണ്ടായിരുന്നതുകൊണ്ട് ഗ്ലിസറിൻ ഉപയോഗിക്കുന്നത് പ്രായോഗികമല്ലായിരുന്നു.

‘അതിനാലാണ് കഥകളി കലാകാരന്മാർ കണ്ണ് ചുവപ്പിക്കാൻ ഉപയോഗിക്കുന്ന ‘ചുണ്ടപ്പൂവിന്റെ തരി കണ്ണിലിടാൻ തീരുമാനിച്ചത്. ഇത് കണ്ണിലിട്ടാൽ കുറേനേരം കണ്ണ് ചുവന്നിരിക്കും. എന്നാൽ അളവ് അല്പം കൂടിയാൽ ചുവപ്പ് കുറയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചില സീനുകളിൽ കണ്ണ് കൂടുതൽ ചുവന്നുപോയത്’,ഷാജോൺ പറഞ്ഞു.

Content Highlight: Kalabhavan  Shajon talks about his charactor sahadhevan in drishyam 3

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.