എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലിനെതിരെ കൈതപ്രം
എഡിറ്റര്‍
Tuesday 22nd November 2016 12:30pm

kaitha


ഷൂട്ടിംഗിനായി വീടിന്റെ സമീപത്ത് വരെ വന്നിട്ടും വീട്ടില്‍ കയറാന്‍ അദ്ദേഹം തയ്യാറായില്ലെന്നും അത്ര വലിയ താരമാണ് ലാലെന്നും കൈതപ്രം പറഞ്ഞു


കോഴിക്കോട്:  നടന്‍ മോഹന്‍ലാലിനെതിരെ പരിഭവവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മുപ്പതോളം സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍ പോലും ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്തിട്ടില്ലാത്തയാളാണ് ലാലെന്ന് കൈതപ്രം പറഞ്ഞു.

ഷൂട്ടിംഗിനായി വീടിന്റെ സമീപത്ത് വരെ വന്നിട്ടും വീട്ടില്‍ കയറാന്‍ അദ്ദേഹം തയ്യാറായില്ലെന്നും അത്ര വലിയ താരമാണ് ലാലെന്നും കൈതപ്രം പറഞ്ഞു


Also read: സമ്പൂര്‍ണ ആക്ടറല്ല, സമ്പൂര്‍ണ ദുരന്തം: മോഹന്‍ലാലിനെതിരെ പരിഹാസവുമായി വി.ടി ബല്‍റാമും


കൈതപ്രത്തിന്റെ വാക്കുകള്‍

എനിക്ക് ഇപ്പോഴും അദ്ഭുതം തോന്നുന്ന ഒരു കാര്യം, ഞാന്‍ ലാലിന്റെ മുപ്പത് പടത്തിലെങ്കിലും വര്‍ക്ക് ചെയ്തിട്ടുള്ളയാളാണ്. ഇന്ന് വരെ എന്നെ തിരിച്ച് ഫോണ്‍ ചെയ്യാത്ത ആളാണ് അദ്ദേഹം. എന്റെ തൊട്ടടുത്ത് ഷൂട്ടിംഗ് നടന്നിട്ടും എന്റെ വീട്ടില്‍ കയറാത്ത ആളാണ് അദ്ദേഹം.

ലാലുമായി ഒരു പ്രശ്‌നവും എനിക്ക് ഉണ്ടായിട്ടുമില്ല. പക്ഷെ എന്റെ വീടിന്റെ തൊട്ടുമുമ്പില്‍ ഒരു പടം മുഴുവന്‍ ഷൂട്ട് നടന്നിട്ടും സമീപത്ത് കാറ് നിര്‍ത്തി പോയ ആളാണ് അദ്ദേഹം. അത്രവലിയ താരമാണ് അദ്ദേഹം.

Read more

Advertisement