[] തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവനൂകുന്നതിനിടെ തന്റെ അഭിപ്രായങ്ങള്‍ ഹൈക്കമാന്റിനെ ധരിപ്പിക്കുന്നതിനായി കെ മുരളീധരന്‍ ദല്‍ഹിക്ക്. വെള്ളിയാഴ്ച്ച ദല്‍ഹിയിലെത്തുന്ന മുരളീധരന്‍ സാണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
പുനഃസംഘടനയുമായി ബന്ധപ്പെട്ടല്ല യാത്രയെന്ന് മുരളീധരന്‍ പറയുന്നുണ്ടെങ്കിലും പുനഃസംഘടന തന്നെയാണ് വിഷയമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ കെ കരുണാകരന് ഒപ്പം നിന്നവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കണമെന്ന് മുരളീധരന്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും.
പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 23ന് ദല്‍ഹിക്ക് പോവുന്നുണ്ട്. മന്ത്രിസഭയില്‍ കാര്യമായ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ല. കെബി ഗണേഷ് കുമാര്‍ മന്ത്രിയാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് സൂചന. എന്നാല്‍ ണേഷ് മന്ത്രിസഭയില്‍ എത്തുന്നതിനോട് ഐ ഗ്രൂപ്പിന് കടുത്ത വിയോജിപ്പാണുള്ളതിനാല്‍ ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം ഉറപ്പാക്കാനാവില്ല.
കൂടുതല്‍ വിപുലമായ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോയെന്ന് വ്യക്തമല്ല. ഹൈക്കമാന്‍ഡുമായും തുടര്‍ന്ന് കെ.പി.സി.സി. പ്രസിഡന്റുമായും നടത്തുന്ന ചര്‍ച്ചയിലേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.
കാര്‍ത്തികേയനും ഗണേഷും മന്ത്രിയാകുകയാണെങ്കില്‍ ഏതെങ്കിലുമൊരു മന്ത്രിക്ക് സ്ഥാനം പോകാം. ഹൈക്കമാന്‍ഡിനെ ഇത്തരം സാഹചര്യം ബോധ്യപ്പെടുത്തി പുനഃസംഘടനാ നീക്കം നിരുത്സാഹപ്പെടുത്താനുള്ള ശ്രമമാണ് ഐ ഗ്രൂപ്പ് നടത്തുന്നത്.
