വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര കൈപിടിയിലാക്കിയത്. അവസാനമത്സരത്തിൽ വിൻഡീസിന്റെ തിരിച്ചുവരവാണ് കാണാൻ കഴിഞ്ഞത്. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി നേട്ടത്തോടെയാണ് വെസ്റ്റ് ഇൻഡീസ് തങ്ങളുടെ അഭിമാന വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് കെ.എല്‍. രാഹുലും രോഹിത് ശര്‍മയുമാണ്. മധ്യനിരയില്‍ നിന്ന് 87 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 129 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.

കെ.എൽ. രാഹുൽ
നേരിട്ട 80ാം പന്തിലായിരുന്നു രാഹുല്‍ തന്റെ ഒമ്പതാം ഏകദിന സെഞ്ച്വറി നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും രാഹുലിന് സാധിച്ചിരിക്കുകയാണ്. ഏകദിനത്തിൽ വിക്കറ്റ് കീപ്പർമാരായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യൻ ഇതിഹാസം എം എസ് ധോണിയാണ്.
ഏകദിനത്തിൽ വിക്കറ്റ് കീപ്പർമാരായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങൾ
( താരങ്ങൾ, എത്ര തവണ)
എം.എസ്. ധോണി – 10
കെ.എൽ. രാഹുൽ – 4
രാഹുൽ ദ്രാവിഡ് – 4
ഇഷാൻ കിഷൻ – 1
ഋഷഭ് പന്ത് – 1
മത്സരത്തിൽ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (ഒരു റണ്‍സ്) വിരാട് കോഹ്‌ലിയും (പൂജ്യം) പെട്ടന്ന് തന്നെ കൂടാരം കയറിയപ്പോള്‍ ക്രീസില്‍ പിടിച്ചുനിന്നാണ് രോഹിത് സ്‌കോര്‍ ഉയര്‍ത്തിയത്. 85 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 92 റണ്‍സാണ് താരം നേടിയത്. ഋതുരാജ് ഗെയ്ക്വാദ് 96 പന്തില്‍ നിന്ന് 57 റണ്‍സ് നേടി. നമന്‍ ദിര്‍ 30 റണ്‍സും നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഷായി ഹോപ്പാണ്. 143 പന്തില്‍ നിന്ന് 17 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 162 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് നഷ്ടപ്പെടാതെ വിന്‍ഡീസിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിച്ചത് ഹോപ്പാണ്. താരത്തിന് പുറമെ ആമിര്‍ ജാന്‍ഗോ 56 പന്തില്‍ 67 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. കീമോ പോള്‍ 44 റണ്‍സും നേടിയിരുന്നു.
Content Highlights: K.L Rahul got second place in the most ODI centuries as a wicketkeeper
