ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന് പേസര്‍ ജുനൈദ് ഖാന്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറിനേക്കാളും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയേക്കാളും മികച്ച താരം ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയാണെന്ന് ജുനൈദ് ഖാന് പറഞ്ഞത്.
നാദിര്‍ അലി പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ജുനൈദ്.
‘വിരാട് കോഹ്ലിയെക്കാളും സച്ചിന് ടെണ്ടുല്ക്കറിനെക്കാളും മികച്ച താരമാണ് രോഹിത് ശര്‍മ. അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനങ്ങളില്‍ വ്യത്യസ്തമായ എല്ലാ ഷോട്ടുകളുമുണ്ട്,’ ജുനൈദ് പറഞ്ഞു.
Junaid Khan rates Rohit Sharma as the greatest Indian batter…!!! pic.twitter.com/T7RDSGebyp
— Mufaddal Vohra (@mufaddal_vohra) December 2, 2023
ഏകദിനത്തില്‍ രോഹിത് ശര്‍മ നേടിയ ഡബിള്‍ സെഞ്ച്വറികളെകുറിച്ചും ജുനൈദ് സംസാരിച്ചു.
‘വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറികള്‍ നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരവും അദ്ദേഹമാണ്. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ മറ്റെല്ലാ ബാറ്റര്‍മാരെക്കാളും മുന്നിലാണ് രോഹിത്,’ ജുനൈദ് കൂട്ടിച്ചേര്‍ത്തു.
Pakistan’s pacer, Junaid Khan, designates Rohit Sharma as the greatest Indian batter. pic.twitter.com/QOZugCJFxC
— CricTracker (@Cricketracker) December 2, 2023
Junaid Khan speaks about Rohit Sharma.#RohitSharma #ViratKohli #T20WorldCup pic.twitter.com/jsYyeyLDLc
— GSMS Media (@GsmsMedia) December 2, 2023
കഴിഞ്ഞ ലോകകപ്പില്‍ രോഹിത് ശര്‍മയുടെ കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവെച്ചത്. തുടര്‍ച്ചയായ 11 മത്സരങ്ങള്‍ വിജയിച്ചു കൊണ്ടാണ് രോഹിത്തും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ ഫൈനലില്‍ ഓസ്ട്രേലിയയോട് ആറ് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ട് കിരീടം നഷ്ടമായെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്.

ലോകകപ്പില്‍ 12 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 597 റണ്‍സാണ് ഇന്ത്യന്‍ നായകന് സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരുപിടി മികച്ച റെക്കോഡ് നേട്ടങ്ങളും രോഹിത് സ്വന്തം പേരിലാക്കിയിരുന്നു.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരവും, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്യാപ്റ്റന്‍ എന്നിങ്ങനെയുള്ള അവിസ്മരണീയ നേട്ടങ്ങളാണ് രോഹിത് സ്വന്തം പേരിലാക്കിയത്.
Content Highlight: Junaid khan praises Rohit Sharma.
