നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ‘ജുംബാ ലഹരി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഷാലു റഹീം, മണികണ്ഠന്‍, വിഷ്ണു രഘു, പ്രവീണ്‍, പി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഭാനുപ്രിയയാണ് നായികയാവുന്നത്.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുബ്രമണ്യന്‍ കെ ഈണം നല്‍കിയ ഗാനം ഗൗതം വാസുദേവ് മേനോന്‍,ടോവിനോ തോമസ് എന്നിവരാണ് പുറത്തുവിട്ടത്.

ചിത്രം റെസ്റ്റ്ലെസ് മങ്കീസിന്റെ ബാനറില്‍ മഹിയാണു നിര്‍മിക്കുന്നത്. ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യനും ചേര്‍ന്നാണു തിരക്കഥയൊരുക്കിയിരിക്കുന്നത്.
DoolNews Video